മലയാളം

ധ്യാനചിന്ത 98: ഒരു ഉപകരണമാകുക

ഏതെങ്കിലും ദൗത്യം നിറവേറ്റാൻ ദൈവം നമ്മെ വിളിക്കുമ്പോൾ, ആരാണ് പ്രവർത്തിക്കുന്നത്?  ദൈവമോ നമ്മളോ?  നമ്മൾ ഇരുവരും പ്രവർത്തിക്കുന്നു എന്നതാണ് സത്യം; ദൈവമാണ് ഉറവിടം, നമ്മൾ ഉപകരണവും.  നാം സ്വതന്ത്രമനസ്സോടെ പരിശ്രമിക്കുന്നു; എന്നാൽ നമ്മിലൂടെ പ്രകാശിക്കുന്നത് ദൈവമാണ്.  ഒരു ജാലകത്തിന് വീട്ടിൽ വെളിച്ചത്തിന്റെ ഉറവിടമായി വർത്തിക്കാൻ കഴിയുന്നതുപോലെ…

ധ്യാനചിന്ത 97: നമ്മുടെ ബലഹീനത എന്ന “ഒഴികഴിവ്”

ഒരു ബഹിരാകാശവാഹനം ആദ്യംമുതൽ നിർമ്മിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ, ഈ മേഖലയിൽ നിങ്ങൾക്കു വേണ്ട പ്രാവീണ്യമില്ലെന്നും അതിനാൽ ആവശ്യപ്പെടുന്ന കാര്യം ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് നിങ്ങൾ എതിർത്തേക്കാം.  ദൈവത്തിന്റെ തിരുഹിതത്തെക്കുറിച്ചും നാം പലപ്പോഴും അവിടുത്തോട് ഇതേ രീതിയിൽ പ്രതികരിക്കാറുണ്ട്.  നമുക്ക് എളുപ്പത്തിൽ തോന്നാം…

വിചിന്തനം 96: ദൈവത്തിന് നിങ്ങൾക്കുവേണ്ടിയുള്ള മഹത്തായ പദ്ധതി

നമുക്കെല്ലാവർക്കും ചിലപ്പോഴെങ്കിലും വലിയ മഹത്വം കൈവരിക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടാകാം.  ഞാൻ ധനികനും പ്രശസ്തനുമായിരുന്നെങ്കിലോ?  ഈ ലോകത്തിൽ എനിക്ക് വലിയ അധികാരം ഉണ്ടായിരുന്നെങ്കിലോ?  ഞാൻ മാർപാപ്പയോ രാഷ്ട്രപതിയോ ആയിരുന്നെങ്കിലോ?  എന്നാൽ നമുക്ക് ഉറപ്പിക്കാവുന്ന ഒരു കാര്യമുണ്ട്: ദൈവം നമുക്കായി മഹത്തായ കാര്യങ്ങൾ തീർച്ചയായും മനസ്സിൽ കരുതിയിട്ടുണ്ട്.  അവിടുന്ന് നമ്മെ ഒരു മഹത്വത്തിലേക്കു വിളിക്കുന്നു…

വിചിന്തനം 94: ദുഷ്ടനെ നേരിടൽ

ദുഷ്ടന്റെ കൊടിയ വിദ്വേഷം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, വിശുദ്ധിക്കായി പരിശ്രമിക്കാതിരിക്കുക. സാത്താൻ അപ്പോഴും നിങ്ങളെ വെറുക്കും; എന്നാൽ ഒരു വിശുദ്ധനെ വെറുക്കുന്നതുപോലെ അത്രയധികം നിങ്ങളെ വെറുക്കുകയില്ല. പക്ഷേ, തീർച്ചയായും ഇത് ഭോഷത്തമാണ്! വിദ്വേഷം ഒഴിവാക്കാനായി ആരെങ്കിലും വിശുദ്ധി ഒഴിവാക്കുന്നത് എന്തിനാണ്…

വിചിന്തനം 86: ഏറ്റവും കഠിനമായ ഹൃദയങ്ങളെ ഉരുക്കുക

വലിയൊരു മഞ്ഞുകട്ട സങ്കൽപ്പിക്കുക. ഇനി, ആ മഞ്ഞുകട്ടയുടെ നടുവിൽ വിലയേറിയ ഒരു നാണയമുണ്ടെന്ന് സങ്കൽപ്പിക്കുക. ആ നാണയം ലഭിക്കണമെങ്കിൽ മഞ്ഞുകട്ട ഉരുകണം. നമ്മുടെ ഹൃദയങ്ങളുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം. ചില ഹൃദയങ്ങൾ കാലക്രമേണ അത്രയേറെ കഠിനമായിത്തീർന്നിരിക്കുന്നു; സാധ്യത വളരെ കുറവാണെന്നു തോന്നും…

വിചിന്തനം 85: ആന്തരിക ആത്മനിഗ്രഹം

നമ്മുടെ ദിവ്യനാഥനു സമർപ്പിക്കാവുന്ന ഏറ്റവും വലിയ ദാനങ്ങളിൽ ഒന്നാണ് നമ്മുടെ സ്വേച്ഛാശാഠ്യം.  നമുക്കു വേണ്ടത്, നാം ആഗ്രഹിക്കുന്ന സമയത്തുതന്നെ ലഭിക്കണമെന്ന് നാം പലപ്പോഴും ആഗ്രഹിക്കുന്നു.  നമ്മുടെ ഇച്ഛ ദുശ്ശാഠ്യവും പിടിവാശിയും നിറഞ്ഞതാകാം; ഇത് നമ്മുടെ അസ്തിത്വത്തെ മുഴുവൻ എളുപ്പത്തിൽ കീഴടക്കാം.  സ്വേച്ഛാശാഠ്യത്തിലേക്കുള്ള പാപകരമായ ഈ പ്രവണതയുടെ ഫലമായി, ഒരു…

വിചിന്തനം 83: എപ്പോഴും പ്രാർഥിക്കുക

“എപ്പോഴും” പ്രാർഥിക്കുക എന്നത് അസാധ്യമായ ഒരു കാര്യമായി തോന്നിയേക്കാം. അങ്ങനെ ചെയ്യാൻ ശരിക്കും സാധിക്കുമോ? ദൈവം നമ്മിൽനിന്ന് ഇത് പ്രതീക്ഷിക്കുന്നുണ്ടോ? തീർച്ചയായും അതു സാധ്യമാണ്; അവിടുന്ന് അതു തീർച്ചയായും പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാൽ, എല്ലാ ദിവസവും ദിവസം മുഴുവൻ ദൈവാലയത്തിൽ പ്രാർഥനയിൽ ചെലവഴിക്കാൻ നാം വിളിക്കപ്പെടുകയില്ല. വിളിക്കപ്പെട്ടവർപോലും…

ധ്യാനം 81: ശക്തിയും കരുണയും

സർവാധികാരമുള്ള ഒരു രാജ്യത്തിന്റെ സ്വേച്ഛാധിപതിയെ സങ്കൽപ്പിക്കുക. അയാൾ അത്യന്തം കോപിഷ്ഠനും ദുഷ്ടനും പ്രതികാരബുദ്ധിയുള്ളവനുമാണ്. ഇങ്ങനെയൊരാളെ പ്രകോപിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല. ഇനി ഇതിനു നേർവിപരീതമായ ഒരാളെ സങ്കൽപ്പിക്കുക. സർവാധികാരമുള്ള ഒരാളെ സങ്കൽപ്പിക്കുക; അയാൾക്ക് അനുഗ്രഹമായി ലഭിച്ച ഹൃദയം നിറഞ്ഞുനിൽക്കുന്നത് നിർമലമായ…

ധ്യാനചിന്ത 80: നമ്മുടെ മരണനേരത്ത്

“നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർഥന നിങ്ങൾ ചൊല്ലിയിട്ടുണ്ടെങ്കിൽ, ഈ ലോകത്തിലെ നിങ്ങളുടെ അവസാന നേരത്തിനായി നിങ്ങൾ പ്രാർഥിച്ചിട്ടുണ്ട്: “ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.”  മരണം പലരെയും ഭയപ്പെടുത്തുന്നു; നമ്മുടെ മരണനേരത്തെക്കുറിച്ച് ചിന്തിക്കാൻ സാധാരണയായി നാം ആഗ്രഹിക്കാറുമില്ല.  എന്നാൽ…

ധ്യാനം 79: വ്യാകുലമാതാവായ നമ്മുടെ പരിശുദ്ധ അമ്മ

മറിയമാതാവ് ജീവിതത്തിൽ വളരെയേറെ സഹിച്ചു.  തന്റെ രക്ഷകനെ അത്ഭുതകരമായി ഗർഭം ധരിച്ചപ്പോൾ അമ്മ സംശയവും പരിഹാസവും സഹിച്ചു.  തന്റെ ദിവ്യപുത്രൻ തിരസ്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നത് പരിപൂർണ്ണമായ മാതൃസ്നേഹത്തോടെ അമ്മ നോക്കിനിന്നു.  അവന്റെ കഠിനവേദനയിലും മരണത്തിലും അമ്മ അവനോടൊപ്പം നിന്നു.  ഇതിലെല്ലാം…