മലയാളം

വിചിന്തനം 124: മാധ്യസ്ഥ്യപ്രാർത്ഥനയുടെ കരുണ

ദൈവകരുണ ലോകത്തിനുമേൽ സമൃദ്ധമായി ഒഴുകുന്നത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  ആ ചോദ്യത്തിന് ഒട്ടും മടിക്കാതെ “അതെ” എന്ന് നിങ്ങൾ ഉത്തരം നൽകുമെന്നാണ് പ്രതീക്ഷയും അനുമാനവും.  അത് സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ ചില വിധങ്ങളിൽ നിങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് അറിയേണ്ടത് പ്രധാനമാണ്.  പ്രത്യേകിച്ച്, ഈശോ…

വിചിന്തനം 123: അപമാനങ്ങളുടെ അനുഗ്രഹം

സുബോധമുള്ള ആരാണ് അപമാനിക്കപ്പെടാൻ ആഗ്രഹിക്കുക?  നിങ്ങൾ അപമാനിക്കപ്പെട്ടാൽ എന്തു ചെയ്യും?  അപമാനം ഒഴിവാക്കാനുള്ള വഴികൾ തേടാൻ മിക്കവർക്കും പ്രലോഭനമുണ്ടാകും. അതിന്റെ ഫലമായി ചിലർക്ക് ആഴത്തിൽ മനസ്സു മുറിയാം.  മറ്റു ചിലർ കോപിക്കുകയും സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യും.  എങ്കിലും…

വിചിന്തനം 121: നിങ്ങളുടെ ഹൃദയാന്തരത്തിലെ രഹസ്യത്തോട്ടം

നിങ്ങളുടെ വീടിന്റെ ഉള്ളിൽ, ആരുടെയും കണ്ണിൽപ്പെടാത്ത ഒരു നടുമുറ്റവും അതിൽ ഒരു തോട്ടവും ഉണ്ടെന്ന് സങ്കൽപ്പിക്കുക. ഈ രഹസ്യത്തോട്ടത്തെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. നിങ്ങൾ നടുകയും മണ്ണിളക്കുകയും അധ്വാനിക്കുകയും കളപറിക്കുകയും വിളവെടുക്കുകയും ചെയ്തിരുന്ന ഇടമായിരുന്നു അത്. ഈ തോട്ടത്തിലെ വിളവ് പിന്നീട് രഹസ്യമായി വിതരണം ചെയ്തിരുന്നത്…

വിചിന്തനം 118: ദുശ്ശാഠ്യമുള്ള ഹൃദയം

ദൈവകരുണ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിനെ നാം തടയുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് ദുശ്ശാഠ്യം.  പ്രത്യേകിച്ച്, അഹങ്കാരം മൂലം സ്വന്തം അഭിപ്രായത്തിൽ ദുശ്ശാഠ്യത്തോടെ ഉറച്ചുനിൽക്കുകയും അതുവഴി സത്യത്തോട് തുറവുള്ളവരാകാതിരിക്കുകയും ചെയ്യുമ്പോൾ, നാം കൃപയ്ക്കു മുന്നിൽ വാതിൽ അടയ്ക്കുകയാണ്.  ഇത്…

ധ്യാനം 115: ദൈവതിരുഹിതം നിങ്ങളെ സുരക്ഷിതമായി കാക്കും

ദൈവം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഒരു ഭാവിപദ്ധതി മാത്രമല്ല ദൈവതിരുഹിതം; അതിനെക്കാൾ ഏറെ വിശാലമാണത്.  നിങ്ങളെക്കുറിച്ചുള്ള അവിടുത്തെ പ്രത്യാശകളെയും സ്വപ്നങ്ങളെയുംകാൾ വലുതാണത്.  അവിടുത്തെ തിരുഹിതമാണ് വിശുദ്ധിയിലേക്കുള്ള നിങ്ങളുടെ പാത; അത് അതിമഹത്തായ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടവുമാണ്.  അവിടുത്തെ തിരുഹിതത്തിന് ക്രിയാത്മകവും നിഷ്ക്രിയവുമായ (അനുവദനാത്മകമായ) വശങ്ങളുണ്ട്.  അത്…

വിചിന്തനം 110: കരുണയുടെ കിരണങ്ങൾ

ഈശോയുടെ തിരുഹൃദയത്തിലെ കരുണ അതിമഹത്തായ പ്രഭയോടെ പ്രകാശിക്കുന്നു.  വിശുദ്ധ ഫൗസ്റ്റീന കണ്ട ദൈവകരുണയുടെ ചിത്രം ഇതായിരുന്നു.  നമ്മുടെ കർത്താവിന്റെ തുറന്ന തിരുഹൃദയത്തിൽനിന്ന് പ്രകാശവും കൃപയും ലോകത്തിലേക്ക് പ്രവഹിച്ചിറങ്ങി.  ലോകത്തിന്മേൽ തുടർന്നും പ്രകാശിക്കാൻ ഈശോ ആഗ്രഹിക്കുന്നു…

ധ്യാനചിന്ത 108: സഭയുടെ സ്വരം

നിരവധി ആന്തരിക കൃപകളിലൂടെയും പ്രചോദനങ്ങളിലൂടെയും ഉൾപ്പെടെ അനേകം വിധങ്ങളിൽ ദൈവം വിശുദ്ധരോടു സംസാരിച്ചിട്ടുണ്ട്.  എന്നാൽ വിശുദ്ധിയുടെ ഉന്നതങ്ങളിൽ ജീവിക്കുന്ന ഏറ്റവും വലിയ ദൈവാനുഭവജ്ഞാനിപോലും ആത്യന്തികമായി തന്റെ സഭയിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരത്തിനു കീഴടങ്ങണം.  സഭ, പ്രത്യേകിച്ച്…

ധ്യാനം 107: കുമ്പസാരത്തിൽ നിങ്ങളുടെ ആത്മാവ് തുറന്നുകാട്ടൽ

ദൈവം തന്റെ പ്രതിനിധികളായി തന്റെ വൈദികരെ നമ്മുടെ അടുത്തേക്ക് അയയ്ക്കുന്നു.  വൈദികർ പൂർണ്ണരല്ലെങ്കിലും, അവർ ദൈവത്തിന്റെ പ്രതിനിധികൾതന്നെയാണ്.  അനുരഞ്ജന കൂദാശയിൽ ഇത് വിശേഷാൽ സത്യമാണ്.  ആ കൂദാശയെ നാം സമീപിക്കേണ്ടത് അത്യാവശ്യമാണ്…

ധ്യാനചിന്ത 106: ക്രിസ്തുവിൽ ഉറങ്ങുക

ഓരോ രാത്രിയും ഉറങ്ങാൻ പോകുമ്പോൾ, നമ്മുടെ കർത്താവിന്റെ കൃപയിലും കരുണയിലും ഉറങ്ങാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.  പുതുജീവനും ഉന്മേഷവും നേടാനായി അവിടുത്തെ കരങ്ങളിൽ വിശ്രമിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.  ഉറക്കം പ്രാർത്ഥനയുടെ ഒരു പ്രതിരൂപമാണ്; വാസ്തവത്തിൽ, അത് പ്രാർത്ഥനയുടെ ഒരു രൂപമായിത്തീരാനും കഴിയും.  വിശ്രമിക്കുക എന്നത് ദൈവത്തിൽ വിശ്രമിക്കുക എന്നതാണ്.  ഓരോ…

ധ്യാനചിന്ത 100: നന്മയ്ക്കായുള്ള ആഗ്രഹം

ദൈവത്തോടും മറ്റുള്ളവരോടും നാം കാണിക്കുന്ന സ്നേഹത്തെപ്രതി ദൈവം നമ്മെ നോക്കി പുഞ്ചിരിക്കുകയും നമുക്ക് സമൃദ്ധമായി പ്രതിഫലങ്ങൾ നൽകുകയും ചെയ്യുന്നു. അവിടുത്തെ കൃപയാൽ പ്രചോദിതമാകുമ്പോൾ നമ്മുടെ സ്നേഹപ്രവൃത്തികൾ സ്വർഗത്തിലെ നിക്ഷേപങ്ങളായി രൂപാന്തരപ്പെടുന്നു. എന്നാൽ നിക്ഷേപങ്ങളായി രൂപാന്തരപ്പെടുന്നത് അവ മാത്രമല്ല. നന്മ ചെയ്യാനുള്ള നമ്മുടെ ആഗ്രഹംപോലും…