മലയാളം

വിചിന്തനം 188: കർത്താവിന്റെ ആവശ്യങ്ങൾ

കർത്താവ് നിങ്ങളോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടാൽ, നിങ്ങൾക്ക് മറ്റൊരു മാർഗമുണ്ടോ? “ഇല്ല” എന്നു പറയാൻ നിങ്ങൾക്കു കഴിയുമെന്ന അർത്ഥത്തിൽ അതുണ്ട്. എന്നാൽ അത് പാപമാണ്. പക്ഷേ, ക്രിസ്തുവിനെ അനുഗമിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ലക്ഷ്യം സ്വർഗമാണെങ്കിൽ, കർത്താവ് നമ്മോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ നാം കടപ്പെട്ടവരാണെന്നു പറയുന്നതാണ് ഉചിതം. അവിടുത്തെ…

വിചിന്തനം 184: വൈദികശുശ്രൂഷയിലെ കരുണ

അല്ല, വൈദികർ പൂർണ്ണരല്ല. അവർ അനുദിനം പാപം ചെയ്യുന്നു. മറ്റെല്ലാ മനുഷ്യരെയുംപോലെ അവർക്കും ദൈനംദിനജീവിതത്തിൽ നിരന്തരം പശ്ചാത്താപവും മാനസാന്തരവും ആവശ്യമാണ്. എന്നാൽ അവർ വൈദികരാണ്. അവരുടെ പവിത്രമായ തിരുപ്പട്ടത്തിന്റെ ഫലമായി കർത്താവ് അവരിലൂടെ വ്യക്തമായ രീതിയിൽ…

ധ്യാനചിന്ത 182: അഹങ്കാരത്തിന്റെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള ജ്ഞാനം

അഹങ്കാരത്തിന് നമ്മെ പൂർണമായി കീഴടക്കാൻ കഴിയും. അങ്ങനെ സംഭവിക്കുമ്പോൾ, നമ്മെയും നമ്മുടെ സ്വന്തം വേദനയെയും കുറിച്ചു മാത്രമായിരിക്കും നമ്മുടെ ചിന്ത. ഒരുപക്ഷേ, ഈ അനുഭവം നിങ്ങൾക്കും പരിചിതമായിരിക്കാം. ഒരുപക്ഷേ, നിങ്ങളുടെ മനസ്സിന് മുറിവേറ്റിട്ടുണ്ടാകാം; ആ മുറിവിനെക്കുറിച്ചോർത്ത് നിങ്ങൾ വിഷമിച്ചിരിക്കുകയുമാകാം. അത് നിങ്ങളുടെ ഹൃദയത്തിൽ കയ്പ് നിറയ്ക്കുന്നു; ആ മുറിവ് സുഖപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നു. എന്നാൽ…

ധ്യാനം 180: യേശുവിന്റെ പീഡാനുഭവം

സുവിശേഷങ്ങൾ സുപരിചിതമായ നമുക്ക് ചിലപ്പോഴെങ്കിലും ക്രിസ്തുവിന്റെ സഹനങ്ങളോട് ഒരുതരം നിസ്സംഗത തോന്നിയേക്കാം. ഓരോ വർഷവും ആ വിവരണം വായിച്ചുകേൾക്കുന്ന നാം, പീഡാനുഭവത്തിന്റെ അനേകം ചിത്രങ്ങളും കണ്ടിട്ടുണ്ട്. ഈ പരിചയംമൂലം, അത് ഉളവാക്കേണ്ട ഫലം ഉളവാക്കാൻ നാം അനുവദിക്കാതെ പോയേക്കാം…

വിചിന്തനം 179: ആന്തരിക ശൂന്യതയെ നേരിടൽ

“കർത്താവ് തന്നു; കർത്താവ് എടുത്തു…” (ജോബ് 1:21). ഇത് എത്രയോ സത്യമാണ്. ദൈവത്തിന്റെ സമൃദ്ധമായ ആശ്വാസം നാം അനുഭവിക്കുന്ന സമയങ്ങൾ ജീവിതത്തിലുണ്ട്. കുടുംബത്തിൽ വലിയ സന്തോഷമുണ്ടാകുന്ന നിമിഷങ്ങളിലോ മറ്റൊരാളുടെ ഉപാധികളില്ലാത്ത സ്നേഹം നാം അനുഭവിക്കുമ്പോഴോ ആയിരിക്കാം അത്. ചില സമയങ്ങളിൽ…

ധ്യാനം 176: ലോകത്തിന്റെ പാപത്തിനെതിരായ പോരാട്ടം

ദൈവം ലോകത്തെ നോക്കുമ്പോൾ എന്താണ് കാണുന്നത്? തീർച്ചയായും അവിടുന്ന് തന്റെ സൃഷ്ടിയുടെ സൗന്ദര്യവും തന്റെ പദ്ധതിയുടെ പരിപൂർണമായ ക്രമവും തന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും സാന്നിധ്യവും കാണുന്നു. എന്നാൽ അസംഖ്യം പാപങ്ങളുടെ ഭീകരതയും അവിടുന്ന് കാണുന്നു. ഏറ്റവും നിസ്സാരമായ പാപംപോലും…

ധ്യാനം 173: ഒരുവനുമായുള്ള ഐക്യം മൂവരുമായുള്ള ഐക്യമാണ്

പരിശുദ്ധ ത്രിത്വത്തിന് ഒരേയൊരു ദൈവസ്വഭാവമാണുള്ളതെങ്കിലും, വ്യതിരിക്തരായ മൂന്ന് വ്യക്തികളായി നിലകൊള്ളുന്നു എന്നാണ് വിവരിക്കപ്പെടുന്നത്.  അതിനാൽ, വ്യതിരിക്തരായ ആ മൂന്ന് വ്യക്തികളും പരിപൂർണമായ ഐക്യത്തിൽ പങ്കുചേരുന്നു.  വാസ്തവത്തിൽ, അവർ പരസ്പരം വ്യതിരിക്തരല്ലെങ്കിൽ, അവർക്ക് “ഐക്യപ്പെട്ടിരിക്കാൻ” കഴിയുമായിരുന്നില്ല.  അതിനാൽ ഇങ്ങനെ പറയേണ്ടത് ആവശ്യമാണ്…

വിചിന്തനം 169: രാജാവിന്റെ സന്നിധിയിൽ ശാന്തത

വലിയ അധികാരമുള്ള ഒരാളെ കണ്ടുമുട്ടുന്നത് ആവേശത്തിനു കാരണമാകാം. ഉദാഹരണത്തിന്, നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കമ്പനിയുടെ അധ്യക്ഷനെ കാണുന്നതോ, പ്രശസ്തനായ ഒരാളെ ആദ്യമായി കണ്ടുമുട്ടുന്നതോ, മെത്രാനെയോ പരിശുദ്ധ പിതാവിനെയോ കാണുന്നതോ എല്ലാം ഒരളവുവരെ ആവേശം ഉളവാക്കിയേക്കാം. എന്നാൽ…

വിചിന്തനം 168: മറ്റുള്ളവർക്കുവേണ്ടി ദൈവത്തിന്റെ കരുണ യാചിക്കുക

നരകാഗ്നിയിൽനിന്ന് പാപികളെ മോചിപ്പിക്കാൻ ശക്തിയുള്ളത് ഒന്നിനു മാത്രമാണ്. അത് കരുണയാണ്. ദൈവം തന്റെ കരുണ സൗജന്യമായും സമൃദ്ധമായും നൽകുന്നു. എന്നാൽ നമ്മുടെ പ്രാർഥനകൾക്കു മറുപടിയായും തന്റെ കരുണ നൽകാൻ അവിടുന്ന് തിരുമനസ്സായിട്ടുണ്ട്, നാം അവ അർപ്പിക്കുന്നത്…

വിചിന്തനം 165: പരിപൂർണ്ണ മനഃസ്താപം

നമ്മുടെ പാപങ്ങളെക്കുറിച്ച് ബോധ്യമാകുമ്പോൾ നാം പലവിധത്തിൽ പ്രതികരിച്ചേക്കാം. നാം നിസ്സംഗരായി തുടർന്നേക്കാം, അല്ലെങ്കിൽ ദൈവനീതിയെ ഭയന്ന് അനുതപിച്ചേക്കാം. എന്നാൽ ഏറ്റവും ഉത്തമമായ പ്രതികരണം സ്നേഹത്തോടെ ദൈവത്തിലേക്കു തിരിയുകയും ആ സ്നേഹത്തിൽനിന്ന് ഉളവാകുന്ന യഥാർത്ഥ മനഃസ്താപം അനുഭവിക്കുകയും ചെയ്യുക എന്നതാണ്. ദൈവത്തോടുള്ള ജ്വലിക്കുന്ന സ്നേഹം നമുക്കുണ്ടെങ്കിൽ…