മലയാളം

വിചിന്തനം 314: ശക്തമായ പ്രതിരോധമായി കരുണ

ഒരു സൈന്യം ഉപരോധിക്കപ്പെടുമ്പോൾ, സ്വയം പ്രതിരോധിക്കാൻ കഴിയുന്ന ഒരു സ്ഥലം അന്വേഷിക്കുന്നു.  ഉയർന്ന പ്രദേശമോ അഭയവും സംരക്ഷണവും നൽകുന്ന ഇടമോ ഉടനടി തേടുന്നു.  നിങ്ങളുടെ ആത്മീയജീവിതത്തിലും അങ്ങനെതന്നെയായിരിക്കണം.  ദുഷ്ടന്റെ അമ്പുകൾ നിങ്ങൾക്ക് ഏൽക്കുമ്പോൾ, അല്ലെങ്കിൽ ജീവിതം…

ധ്യാനചിന്ത 310: ദുഷ്ടന്റെ ഭോഷത്തം

പിശാച് യാഥാർഥ്യമാണ്; അവന്റെ പ്രലോഭനങ്ങളും യാഥാർഥ്യമാണ്. കലർപ്പില്ലാത്ത വെറുപ്പോടെ അവൻ നിങ്ങളെ വെറുക്കുകയും നിങ്ങളുടെ നാശം ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാൽ ദുഷ്ടൻ ഏറെ കൗശലക്കാരനും മറ്റുള്ളവരെ തന്ത്രപൂർവം നിയന്ത്രിക്കുന്നവനുമാണ്. അതിനാൽ അവൻ നിങ്ങളോട് പച്ചക്കള്ളം പറയുന്നത് വിരളമായിരിക്കും; കാരണം, ഈ പ്രലോഭനം മിക്കവാറും നിങ്ങളെ വിശ്വസിപ്പിക്കില്ലെന്ന് അവനറിയാം…

ധ്യാനം 306: ദൈവം പിന്മാറുന്നില്ല

ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് നിങ്ങൾ സംശയിക്കുന്നുണ്ടോ? നിങ്ങളെ തേടിവരുന്നതിൽനിന്ന് ദൈവം ഒരിക്കലും പിന്മാറുന്നില്ല എന്നതാണ് സത്യം. നമ്മുടെ വിശുദ്ധിയുടെ വലിയൊരു പങ്ക് നമ്മെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, അതിലേറെയും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഈ ഭൂമിയിലായിരിക്കുമ്പോൾ, നിങ്ങളെ തേടിവരുന്നതും നിങ്ങളുടെ മാനസാന്തരത്തിനായി പരിശ്രമിക്കുന്നതും ദൈവം ഒരിക്കലും നിർത്തുന്നില്ല. അവിടുന്ന് തന്റെ കരുണ അയയ്ക്കുന്നു…

വിചിന്തനം 284: ഈ നിമിഷത്തിൽ ജീവിക്കുക

ഭൂതകാലത്തിലോ ഭാവിയിലോ ജീവിക്കുകയും വർത്തമാനനിമിഷത്തിൽ ജീവിക്കാതിരിക്കുകയും ചെയ്യുക എന്നത് അനേകർ നേരിടുന്ന ഒരു സാധാരണ പ്രലോഭനമാണ്. കഴിഞ്ഞകാല സംഭവങ്ങളും പാപങ്ങളും മുറിവുകളും മറ്റും നിങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഭൂതകാലത്തിലാണ് ജീവിക്കുന്നത്. ആ…

വിചിന്തനം 271: ജീവിതത്തിലെ പ്രതിബന്ധങ്ങൾക്കപ്പുറത്തേക്കു നോക്കുക

കഷ്ടപ്പാടുകളിലും അപമാനങ്ങളിലും മറ്റുള്ളവരുടെ തെറ്റായ അഭിപ്രായങ്ങളിലും ശ്രദ്ധ ഉറച്ചുപോകുക എന്നത് മിക്ക ആളുകളും മല്ലിടുന്ന വളരെ സാധാരണമായ ഒരു പ്രവണതയും പ്രലോഭനവുമാണ്. ഈ ഭാരങ്ങളിൽ ഒന്നോ അതിലധികമോ നാം അനുഭവിക്കുമ്പോൾ, അവയെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രവിഷയമാക്കാനുള്ള പ്രലോഭനം നമുക്കുണ്ടാകാം. ഉദാഹരണത്തിന്…

വിചിന്തനം 238: അന്ധകാരത്തിന്റെ വേളകളിലെ വിശ്വസ്തത

കുരിശിന്റെ വിശുദ്ധ യോഹന്നാൻ “ആത്മാവിന്റെ ഇരുണ്ട രാത്രി” എന്നും “അരൂപിയുടെ ഇരുണ്ട രാത്രി” എന്നും വിശേഷിപ്പിച്ച സവിശേഷമായ ആധ്യാത്മിക അന്ധകാരത്തിലേക്ക് വിശുദ്ധ ഫൗസ്റ്റീനയും മറ്റു മഹാവിശുദ്ധരിൽ പലരും പ്രവേശിച്ചെങ്കിലും, നാമെല്ലാവരും ഏതെങ്കിലുമൊരു രൂപത്തിലോ…

വിചിന്തനം 170: നല്ല നാളുകളിലും മോശം നാളുകളിലും വിശ്വസ്തത

ദൈവത്തെ സ്നേഹിക്കാൻ നമുക്ക് തോന്നുമ്പോഴും ജീവിതം സുഗമവും ഏറെ എളുപ്പവുമായിരിക്കുമ്പോഴും ദൈവത്തെ സ്നേഹിക്കുക എളുപ്പമാണ്. എന്നാൽ ജീവിതം വെല്ലുവിളി നിറഞ്ഞതാകുമ്പോൾ, നമ്മിലേക്കുതന്നെ ഒതുങ്ങിക്കൂടാൻ നമുക്ക് ഉടനടി പ്രലോഭനമുണ്ടാകുന്നു; അങ്ങനെ ചെയ്യുമ്പോൾ ദൈവത്തോടുള്ള സ്നേഹത്തിൽനിന്നും നാം അകലുന്നു. എന്നാൽ വിശുദ്ധിയുടെ യഥാർഥ അടയാളം നാം സ്നേഹിക്കുന്നു എന്നതാണ്…

ധ്യാനം 166: ക്രിസ്തുവുമായുള്ള നിങ്ങളുടെ ഐക്യത്തിന്റെ ശക്തി

നിങ്ങൾ സർവശക്തനായിരിക്കുന്നതായോ, സർവശക്തനായ ഒരാളുടെ ഉറ്റസുഹൃത്തായിരിക്കുന്നതായോ സങ്കൽപ്പിക്കുക. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ലിയോ ഒന്നാമൻ മാർപാപ്പയെക്കുറിച്ച് ദൈവത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ഒരു കഥയുണ്ട്. ഹൂണനായ ആറ്റിലയും അദ്ദേഹത്തിന്റെ അക്രമാസക്തമായ സൈന്യവും റോം കൊള്ളയടിക്കാൻ ശ്രമിച്ചുവെന്ന് പറയപ്പെടുന്നു. വിശുദ്ധ ലിയോ മാർപാപ്പ…

വിചിന്തനം 164: പാപികളുടെ ആത്മാക്കൾക്കായുള്ള തീക്ഷ്ണമായ ആഗ്രഹം

പ്രകടമായ പാപമുള്ള ഒരാളെ കാണുമ്പോൾ നിങ്ങളുടെ പ്രതികരണം എന്താണ്?  പലരും അവജ്ഞയോടെയും കഠിനമായ വിധിയോടെയുമാണ് പ്രതികരിക്കുന്നത്.  ആരെങ്കിലും നിയമം ലംഘിക്കുമ്പോൾ, നാം അവരെ കഠിനമായി കുറ്റം വിധിക്കുന്നു.  ആരെങ്കിലും അധാർമ്മികമായ ജീവിതം നയിക്കുമ്പോൾ, നാം അവരെ ഇകഴ്ത്തുന്നു.  മിക്കപ്പോഴും, നമ്മുടെ മനോഭാവം…

വിചിന്തനം 161: നിങ്ങൾക്കു നൽകപ്പെടുന്ന അതുല്യസ്നേഹം

ദൈവത്തിന്റെ സ്നേഹത്തെയും കരുണയെയും കുറിച്ച് ധ്യാനിക്കുമ്പോൾ, അവിടുത്തെ സ്നേഹത്തെ കൂടുതൽ പൊതുവായ ഒന്നായി കാണാൻ നമുക്കു തോന്നിയേക്കാം—എല്ലാവർക്കും ഒരേ രീതിയിൽ തുല്യമായി വിതരണം ചെയ്യപ്പെടുന്ന എന്തോ ഒന്നുപോലെ. എന്നാൽ ദൈവത്തിന് നിങ്ങളോടുള്ള സ്നേഹം, എല്ലാവർക്കും പൊതുവായി നൽകപ്പെടുന്ന ഒരു ദാനത്തേക്കാൾ എത്രയോ മഹത്തായ ഒന്നാണ്. അത്…