മലയാളം

വിചിന്തനം 111: ദുഷ്ടന്റെ നുണകൾ

പിശാച് നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കും.  നമ്മെ ആക്രമിക്കാൻ പിശാച് പതിവായി ഇഷ്ടപ്പെടുന്ന ഒരു മാർഗം, നാം കുമ്പസാരിച്ച പാപങ്ങൾ ഉൾപ്പെടെ നമ്മുടെ പാപങ്ങളെ ഓർമിപ്പിക്കുക എന്നതാണ്.  നാം തെറ്റായ വഴിയിലാണെന്നും നാം ദൈവത്തിന് പ്രീതികരരല്ലെന്നും നാം നുണയരും പാപികളുമാണെന്നും നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് അവന് ഏറെ ഇഷ്ടമാണ്.  എന്നാൽ…

വിചിന്തനം 105: ദൈവത്തിന്റെ അന്തർവാസം ഉളവാക്കുന്ന ഫലങ്ങൾ

നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ ദൈവം പൂർണ്ണമായി വസിച്ചാൽ നിങ്ങൾ എന്തായിരിക്കും അനുഭവിക്കുക? സമാധാനവും ആനന്ദവും വിസ്മയവും! ഈ ദാനങ്ങളിലൂടെയും പരിശുദ്ധ ത്രിത്വത്തിന്റെ അന്തർവാസത്തിലൂടെയും, കഷ്ടതകളെ നേരിടാൻ ധൈര്യവും ഭയത്തെ അകറ്റാൻ ശക്തിയും ആർക്കും തകർക്കാനാവാത്ത ഒരു പ്രതിരോധവും നിങ്ങൾക്കു ലഭിക്കും…

വിചിന്തനം 53: പ്രാർഥനയിലെ ബുദ്ധിമുട്ടുകൾ

ദിവസവും പ്രാർഥിക്കുന്ന ശീലം വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോൾ ആന്തരികവും ബാഹ്യവുമായ ബുദ്ധിമുട്ടുകൾ നാം നേരിടുന്നു.  ആന്തരിക ബുദ്ധിമുട്ടുകൾ: നിരുത്സാഹം, ആധ്യാത്മിക വരൾച്ച, ആത്മാവിന്റെ ഭാരാവസ്ഥ, പ്രലോഭനങ്ങൾ.  ക്ഷമയിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ഈ ബുദ്ധിമുട്ടുകളെ അതിജീവിക്കാം.  ബാഹ്യമായ…

ധ്യാനം 39: ആത്മീയ ആശ്വാസത്തിന്റെ നഷ്ടം

നാം യേശുവിനെ അനുഗമിക്കുന്നതിനാൽ, നാം ചെയ്യുന്ന എല്ലാറ്റിലും നിരന്തരം ആശ്വാസവും സാന്ത്വനവും ലഭിക്കണമെന്ന ചിന്തയുടെ കെണിയിൽ വീഴാൻ എളുപ്പമാണ്.  അത് ശരിയാണോ?  ശരിയുമാണ്, ശരിയല്ലതാനും.  ഒരർഥത്തിൽ, നാം എപ്പോഴും ദൈവഹിതം നിറവേറ്റുകയും അത് നിറവേറ്റുകയാണെന്ന് അറിയുകയും ചെയ്യുന്നുവെങ്കിൽ, നമ്മുടെ ആശ്വാസം നിരന്തരമായിരിക്കും.  എന്നാൽ…

ധ്യാനം 28: പരാതിപ്പെടാനുള്ള പ്രലോഭനങ്ങൾ

ചിലപ്പോൾ പരാതിപ്പെടാൻ നമുക്കു പ്രലോഭനമുണ്ടാകുന്നു.  ദൈവത്തെയും അവിടുത്തെ പരിപൂർണ്ണമായ സ്നേഹത്തെയും പരിപൂർണ്ണമായ പദ്ധതിയെയും ചോദ്യം ചെയ്യാൻ പ്രലോഭനമുണ്ടാകുമ്പോൾ, ഈ പ്രലോഭനം അതിൽ കൂടുതലൊന്നുമല്ലെന്ന് അറിയുക…

ധ്യാനം 364: മരണാസന്നർക്കുവേണ്ടിയുള്ള പ്രാർത്ഥന

നിങ്ങളുടെ നിത്യരക്ഷയെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ മരണവിനാഴിക അതീവ പ്രാധാന്യമുള്ളതാണ്. “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ, ഈ പവിത്രമായ വിനാഴികയ്ക്കുവേണ്ടിയാണ് നിങ്ങൾ പ്രത്യേകമായി പ്രാർത്ഥിക്കുന്നത്. അതൊരു വിശുദ്ധ വിനാഴികയാണ്. എന്നാൽ കവർന്നെടുക്കാൻ ശ്രമിച്ചുകൊണ്ട് ദുഷ്ടൻ ഒരിക്കൽക്കൂടി നിങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന ഒരു വിനാഴികകൂടിയാണത്…

വിചിന്തനം 360: ആത്മീയ പോരാട്ടം

പ്രലോഭകനായ സാത്താൻ യഥാർഥത്തിൽ ഉണ്ട്; എന്നാൽ അവനെ ഭയപ്പെടേണ്ടതില്ല. നിങ്ങൾ അവനു യാതൊരു ശ്രദ്ധയും കൊടുക്കരുത്. അവന്റെ ആശയങ്ങളുമായി ഇടപെടരുത്. അവനുമായി വിലപേശരുത്. പ്രലോഭനങ്ങളെ നേരിടുമ്പോൾ നിങ്ങൾക്ക് ധൈര്യവും ദൈവത്തിന്റെ കരുണയിൽ വിശ്വാസവും പ്രത്യാശയും ഉണ്ടായിരിക്കണം. ആയിത്തീരരുത്…

വിചിന്തനം 346: മറ്റുള്ളവർക്ക് ലഭിച്ച ദാനങ്ങൾ

മറ്റുള്ളവരുടെ ജീവിതത്തിലെ ദൈവദാനങ്ങൾ തിരിച്ചറിയുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് അവരോടു ചെയ്യാവുന്ന ഒരു കാരുണ്യപ്രവൃത്തിയാണ്. ദുഃഖകരമെന്നു പറയട്ടെ, മറ്റുള്ളവരുടെ സ്വാഭാവിക കഴിവുകളോ അവരുടെ ജീവിതത്തിലെ ദൈവകൃപയോ കാണുമ്പോൾ, അവരോട് അസൂയയോ ഈർഷ്യയോ തോന്നാനുള്ള പ്രലോഭനം പലപ്പോഴും ഉണ്ടാകാം. എന്നാൽ…

വിചിന്തനം 340: പരീക്ഷിക്കപ്പെടൽ

പരീക്ഷിക്കപ്പെടുന്നത് തൽക്ഷണം സുഖകരമായി തോന്നണമെന്നില്ല; എങ്കിലും ചിലപ്പോൾ അത് നമുക്ക് വലിയ നന്മ വരുത്തുന്നു. പലവിധത്തിൽ കർത്താവ് ഇത് അനുവദിക്കുന്നു. പരീക്ഷിക്കപ്പെടുന്നത് ഒരു പ്രലോഭനമല്ല; മറിച്ച്, തന്റെ വിശുദ്ധ ഹിതത്തിന് കൂടുതൽ ആഴത്തിൽ കീഴടങ്ങാൻ നമ്മെ ക്ഷണിക്കുന്നതിനായി, ഒരു പരീക്ഷണത്തിലൂടെ കടന്നുപോകാൻ കർത്താവ് നമ്മെ അനുവദിക്കുന്ന ഒരു മാർഗമാണത്. എപ്പോൾ…