മലയാളം

വിചിന്തനം 249: സഹനത്തിന്റെ ഫലം

ഒരാൾ ഏറെ സഹിച്ചതിനുശേഷം മാത്രമാണ് അത്തരം സഹനത്തിൽനിന്ന് ഉളവാകാവുന്ന നല്ല ഫലങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്നത്.  സഹനം സ്വതവേ നമ്മുടെ പതിതമായ മാനുഷികാവസ്ഥയുടെ ഫലമാണ്.  എന്നാൽ യേശു നമ്മുടെ മാനുഷികാവസ്ഥയിലേക്കു പ്രവേശിച്ച് സഹനത്തെ ഏറ്റെടുത്തതിനാൽ…

വിചിന്തനം 247: സഹായം ആവശ്യമുള്ളവർ നൽകുന്ന അനുഗ്രഹം

നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ഗുരുതരമായ രോഗം ബാധിച്ചവരോ ജയിലിലായിരിക്കുന്നവരോ ഏതെങ്കിലും വിധത്തിൽ വലിയ സഹായം ആവശ്യമുള്ളവരോ ആണെങ്കിൽ, അത് നിങ്ങൾക്ക് ഒരു ഭാരമായിരിക്കുമോ അതോ അനുഗ്രഹമായിരിക്കുമോ?  അതിനെക്കുറിച്ച് ചിന്തിക്കുക.  പ്രത്യേക പരിചരണം ആവശ്യമുള്ളവർ നിങ്ങളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നുണ്ടോ?  തികച്ചും പ്രായോഗികമായ തലത്തിൽ ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണെങ്കിൽ, ഉത്തരം…

ധ്യാനം 243: താൻ സ്നേഹിക്കുന്നവർക്കുള്ള യേശുവിന്റെ പ്രത്യേക സമ്മാനം

നിങ്ങൾ സ്നേഹിക്കുന്ന ഒരാളോട് നിങ്ങൾ എങ്ങനെ പെരുമാറും?  സാധാരണയായി, കുടുംബാംഗങ്ങളുടെയോ വളരെ അടുത്ത സുഹൃത്തുക്കളുടെയോ കാര്യത്തിൽ, അവർക്ക് ഏറ്റവും നല്ലതും അവരെ സന്തോഷിപ്പിക്കുന്നതുമായ കാര്യങ്ങളാണ് നാം ആഗ്രഹിക്കുന്നത്.  നമ്മിൽ ഓരോരുത്തർക്കും ദൈവം ആഗ്രഹിക്കുന്നതും അതുതന്നെയാണ്; എന്നാൽ ദൈവം എന്താണ് കാണുന്നതെന്നറിയുമ്പോൾ നാം ആശ്ചര്യപ്പെട്ടേക്കാം…

വിചിന്തനം 240: ജീവിതത്തിൽ മാധുര്യമോ കയ്പോ?

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏതാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്? അനുദിനം ഇന്ദ്രിയങ്ങളിലൂടെ മാധുര്യം അനുഭവിക്കുന്നതോ കയ്പ് അനുഭവിക്കുന്നതോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ആനന്ദം കണ്ടെത്താനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതോ നിങ്ങൾ നിർവഹിക്കുന്ന ദൈനംദിന കർത്തവ്യം നിങ്ങളുടെ ഉള്ളിൽ ഒരുതരം കയ്പ് അവശേഷിപ്പിക്കണമെന്നോ…

ധ്യാനചിന്ത 230: കുരിശിന്റെ വൈരുധ്യം

ക്രിസ്തുവിന്റെ തിരുമുറിവുകളെക്കുറിച്ച് ധ്യാനിക്കുന്നതിൽ നാം ഒരിക്കലും മടുക്കരുത്. അവിടുത്തേക്ക് ഏറ്റ ഓരോ മുറിവും അന്യായമായി ഏൽപ്പിക്കപ്പെട്ടതും മറ്റുള്ളവരുടെ പാപങ്ങൾ മൂലം ഉണ്ടായതുമായിരുന്നു…

വിചിന്തനം 223: ഭയാനകമായ ഒരു ദിവസം

ജീവിതത്തിലെ ഒന്നും ഭയാനകമായിരിക്കേണ്ടതില്ല.  നാം സഹിക്കുന്ന ഏറ്റവും വലിയ പോരാട്ടവും കഷ്ടപ്പാടുംപോലും തന്റെ കരുണയുടെയും നമ്മുടെ വിശുദ്ധീകരണത്തിന്റെയും ഉറവിടമായി ദൈവത്തിന് അനായാസം രൂപാന്തരപ്പെടുത്താൻ കഴിയും…

വിചിന്തനം 220: വ്യഥിതമായ ആത്മാവ്

ചിലർ തങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ കഠിനമായ വ്യഥ അനുഭവിക്കുന്നു. ചിലപ്പോൾ ഇതിനു കാരണം പാപമാണ്; മറ്റു ചിലപ്പോൾ, ഈശോ അനുഭവിച്ച പീഡകൾ അനുഭവിക്കാൻ ആത്മാവിനെ പ്രാപ്തമാക്കുന്ന ദൈവത്തിന്റെ സവിശേഷമായ കരുണയാണ് ഇതിനു കാരണം. എന്തുതന്നെയായാലും, നിങ്ങൾ നേരിടുന്നുവെങ്കിൽ…

ധ്യാനം 215: തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം

നമ്മുടെ സമസ്ത അസ്തിത്വത്തോടുംകൂടെ തന്നിലേക്കു തിരിയാനും തന്റെ കരുണ സ്വീകരിക്കാനുമുള്ള ഒരു കടമ ദൈവം നമ്മുടെമേൽ ചുമത്തുന്നുവെന്ന് ഒരർഥത്തിൽ നമുക്കു പറയാം. തന്റെ കരുണ മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കാനുള്ള കടമയും അവിടുന്ന് നമ്മുടെമേൽ ചുമത്തുന്നു. എന്നാൽ ഇത് സാധാരണമായ ഒരു “കടമ” അല്ലെന്ന് നാം മനസ്സിലാക്കണം. ഇതൊരു കടമയാണ്…

ധ്യാനം 208: കരുണയുടെ ആത്മീയ ശരം

സാധാരണയായി ഒരു ശരം മുറിവേൽപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു. ചരിത്രത്തിലുടനീളം യുദ്ധത്തിനും വേട്ടയ്ക്കും ശരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ കരുണയുടെ ആത്മീയ ശരം തികച്ചും വ്യത്യസ്തമാണ്. നമ്മുടെ പരിശുദ്ധ അമ്മയോട് ശിമയോൻ പ്രവാചകൻ പറഞ്ഞ വാക്കുകൾ ഓർക്കുക: “നിന്നെയും ഒരു വാൾ തുളച്ചുകയറും” (ലൂക്കാ 2:35). പിന്നെ…

വിചിന്തനം 201: കാരാഗൃഹത്തിൽ ഈശോയോടൊപ്പമുള്ള രാത്രി

ഏതെങ്കിലും വിധത്തിൽ ഒരു നിഗൂഢ ആത്മീയാനുഭവത്തിലൂടെ പെസഹാവ്യാഴാഴ്ച രാത്രിയിലേക്ക് എത്തിച്ചേരാൻ നിങ്ങൾക്കു കഴിഞ്ഞാൽ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കുക. ഈശോ അനുഭവിച്ച സകലതും കാണാനും അനുഭവിക്കാനും നിങ്ങൾക്കു കഴിഞ്ഞാലോ എന്നും സങ്കൽപ്പിക്കുക. തോട്ടത്തിലെ പ്രാണവേദനയും പരിഹാസവും ക്രൂരമായ പെരുമാറ്റവും സങ്കൽപ്പിക്കുക…