മലയാളം

വിചിന്തനം 156: കർത്താവാണ് നമ്മുടെ അഭയം

ജീവിതത്തിൽ ഭയം നിങ്ങളെ പിടികൂടുന്ന നേരങ്ങളുണ്ട്. നിങ്ങളുടെ മുന്നിൽ ദുഷ്കരമായ ഒരു ദൗത്യമുണ്ടാകാം, അല്ലെങ്കിൽ എന്താണ് മുന്നിലുള്ളതെന്ന് അറിയാത്ത ഒരു വഴിയിലൂടെ നിങ്ങൾ നടക്കുകയാകാം. ഇവയും ജീവിതത്തിലെ മറ്റു പല അനുഭവങ്ങളും ഭയത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയം…

വിചിന്തനം 154: നിശ്ശബ്ദവും വിനീതവുമായ ആരാധന

തിരുപ്പിറവിയുടെ എളിയ സാഹചര്യത്തിൽ നമ്മുടെ പരിശുദ്ധ അമ്മയെ മനസ്സിൽ കാണുക. മൃഗങ്ങൾ ഒത്തുകൂടിയിരുന്ന ഈ ഇടമല്ലാതെ മറ്റൊരു ഭവനം ആ നിമിഷം അമ്മയ്ക്കുണ്ടായിരുന്നില്ല. എങ്കിലും ആ വിശുദ്ധ രാത്രിയുടെ നിശ്ശബ്ദതയിൽ, അത്യഗാധമായ ആരാധനയോടും സ്നേഹത്തോടുംകൂടെ തന്റെ ശിശുവിനെ നോക്കിയിരിക്കുമ്പോൾ, അമ്മ സ്വഗൃഹത്തിലെന്നപോലെ ആയിരുന്നു. അമ്മ…

വിചിന്തനം 142: കർത്താവിന്റെ സമാധാനം തിന്മയെ അകറ്റുന്നു

ദുഷ്ടനായ സാത്താന്റെ അസ്തിത്വം തിരിച്ചറിയേണ്ടത് പ്രധാനമാണ്.  അവന്റെ കോപവും വിദ്വേഷവും മനസ്സിലാക്കേണ്ടതും പ്രധാനമാണ്.  നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിലും തീവ്രമാണ് അവന്റെ വിദ്വേഷം.  നമ്മെ വെറുക്കുന്നതും തന്റെ സർവശക്തിയുമുപയോഗിച്ച് നമ്മെ നശിപ്പിക്കാൻ ശ്രമിക്കുന്നതും നിർത്താൻ അവനു കഴിയില്ല.  എന്തുകൊണ്ടാണ് ഇത്…

ധ്യാനം 133: സ്വന്തം ശക്തിയാൽ ചെയ്യുന്ന പ്രവൃത്തികൾ

സ്വന്തം ശക്തിയാൽ നമുക്ക് ഒരു നന്മയും ചെയ്യാനാവില്ല. ഇതൊരു വസ്തുതയാണ്. സ്വന്തം ശക്തിയാൽ നമുക്ക് ചെയ്യാനാവുന്നത് പാപം മാത്രമാണ്. വാസ്തവത്തിൽ, ദൈവത്തെ പ്രസാദിപ്പിക്കാനും അവിടുത്തേക്കായി നല്ല കാര്യങ്ങൾ ചെയ്യാനുമുള്ള ഏക മാർഗം എല്ലാറ്റിനും അവിടുത്തെ ആശ്രയിക്കുക എന്നതാണ്. എല്ലാ കാര്യങ്ങളിലും ദൈവത്തെ പൂർണമായി ആശ്രയിക്കുന്ന ഒരു ബന്ധം നമുക്കുണ്ടായിരിക്കണം…

വിചിന്തനം 105: ദൈവത്തിന്റെ അന്തർവാസം ഉളവാക്കുന്ന ഫലങ്ങൾ

നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ ദൈവം പൂർണ്ണമായി വസിച്ചാൽ നിങ്ങൾ എന്തായിരിക്കും അനുഭവിക്കുക? സമാധാനവും ആനന്ദവും വിസ്മയവും! ഈ ദാനങ്ങളിലൂടെയും പരിശുദ്ധ ത്രിത്വത്തിന്റെ അന്തർവാസത്തിലൂടെയും, കഷ്ടതകളെ നേരിടാൻ ധൈര്യവും ഭയത്തെ അകറ്റാൻ ശക്തിയും ആർക്കും തകർക്കാനാവാത്ത ഒരു പ്രതിരോധവും നിങ്ങൾക്കു ലഭിക്കും…

ധ്യാനചിന്ത 88: രൂപാന്തരപ്പെട്ട ആന്തരിക സഹനം

പലരും തങ്ങളുടെ ആത്മാവിൽ വളരെ കനത്ത ഭാരങ്ങൾ വഹിക്കുന്നു.  പുറമേ അവർ സന്തോഷവും സമാധാനവും പ്രസരിപ്പിക്കുന്നുണ്ടാകാം.  എന്നാൽ അവരുടെ ആത്മാവിനുള്ളിൽ വലിയ വേദനയും ഉണ്ടാകാം.  നാം ക്രിസ്തുവിനെ അനുഗമിക്കുമ്പോൾ, നമ്മുടെ ആന്തരികവും ബാഹ്യവുമായ ഈ രണ്ട് അനുഭവങ്ങളും പരസ്പരവിരുദ്ധമല്ല.  പലപ്പോഴും…

ധ്യാനചിന്ത 80: നമ്മുടെ മരണനേരത്ത്

“നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർഥന നിങ്ങൾ ചൊല്ലിയിട്ടുണ്ടെങ്കിൽ, ഈ ലോകത്തിലെ നിങ്ങളുടെ അവസാന നേരത്തിനായി നിങ്ങൾ പ്രാർഥിച്ചിട്ടുണ്ട്: “ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.”  മരണം പലരെയും ഭയപ്പെടുത്തുന്നു; നമ്മുടെ മരണനേരത്തെക്കുറിച്ച് ചിന്തിക്കാൻ സാധാരണയായി നാം ആഗ്രഹിക്കാറുമില്ല.  എന്നാൽ…

വിചിന്തനം 78: സന്തോഷത്തിനായുള്ള ആഗ്രഹം

നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ ആഗ്രഹം സന്തോഷത്തിനുവേണ്ടിയുള്ളതാണ്. നാം ചെയ്യുന്നതെല്ലാം ഏതെങ്കിലും വിധത്തിൽ ഈ ലക്ഷ്യം കൈവരിക്കാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടിയാണ്. പാപംപോലും ചെയ്യുന്നത് അതു നമ്മെ സന്തോഷത്തിലേക്കു നയിക്കുമെന്ന തെറ്റായ ധാരണയോടെയാണ്. എന്നാൽ മനുഷ്യന്റെ സാഫല്യത്തിന് ഒരേയൊരു ഉറവിടമേയുള്ളൂ; ഒരേയൊരു ഉറവിടം…

വിചിന്തനം 69: സംഘർഷങ്ങൾ നമ്മെ സംശയിക്കാൻ പ്രലോഭിപ്പിക്കുന്നു

നാമെല്ലാവരും ജീവിതത്തിൽ സംഘർഷങ്ങൾ നേരിടുന്നു.  ചോദ്യം ഇതാണ്: “അവയെ നിങ്ങൾ എങ്ങനെയാണ് നേരിടുന്നത്?”  സംഘർഷങ്ങൾ നമ്മുടെ വഴിയിൽ വരുമ്പോൾ, ദൈവത്തിന്റെ സാന്നിധ്യത്തെയും അവന്റെ കരുണാപൂർവമായ സഹായത്തെയും സംശയിക്കാൻ നാം പലപ്പോഴും പ്രലോഭിതരാകുന്നു.  വാസ്തവത്തിൽ, നേരെ മറിച്ചാണ് സത്യം.  എല്ലാ സംഘർഷങ്ങൾക്കുമുള്ള ഉത്തരം ദൈവമാണ്.  അവൻ…

വിചിന്തനം 60: ആത്മീയ വരൾച്ചയെ നേരിടുമ്പോൾ

ചിലപ്പോഴൊക്കെ നിങ്ങളുടെ ആത്മാവ് ആത്മീയ വരൾച്ചയിലാണെന്ന് തോന്നാറുണ്ടോ?  ദൈനംദിന ജീവിതത്തിൽ കൂടുതൽ ആത്മീയ ആശ്വാസം ലഭിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കാറുണ്ടോ?  ഇത് സാധാരണമായ ഒരു പോരാട്ടമാണ്; ഇതിനെക്കുറിച്ച് നാം ആശങ്കപ്പെടേണ്ടതില്ല.  ദൈവഹിതം നിറവേറ്റുക എന്നതാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ പ്രാഥമിക ലക്ഷ്യം.  പലപ്പോഴും…