മലയാളം

ധ്യാനം 319: ഏകാന്തതയെ നേരിടൽ

പലരും അനുഭവിക്കുന്ന ആഴമേറിയ ഒരു വേദനയാണ് ഏകാന്തത. അത് ഇത്രയേറെ വേദനാജനകമാകാനുള്ള ഒരു കാരണം, ഏകാന്തത അനുഭവിക്കുന്ന വ്യക്തി ഒറ്റയ്ക്കാണ് വേദന സഹിക്കുന്നത് എന്നതാണ്; ആ വേദന ലഘൂകരിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽത്തന്നെ, വളരെ കുറച്ചുപേർ മാത്രമേ ഉണ്ടാകൂ. അങ്ങനെയല്ലായിരുന്നെങ്കിൽ ആ വ്യക്തിക്ക് ഏകാന്തത അനുഭവപ്പെടുമായിരുന്നില്ല. കൗതുകകരമെന്നു പറയട്ടെ, മറ്റുള്ളവരാൽ ചുറ്റപ്പെട്ടിരിക്കുന്നവർപോലും..

വിചിന്തനം 314: ശക്തമായ പ്രതിരോധമായി കരുണ

ഒരു സൈന്യം ഉപരോധിക്കപ്പെടുമ്പോൾ, സ്വയം പ്രതിരോധിക്കാൻ കഴിയുന്ന ഒരു സ്ഥലം അന്വേഷിക്കുന്നു.  ഉയർന്ന പ്രദേശമോ അഭയവും സംരക്ഷണവും നൽകുന്ന ഇടമോ ഉടനടി തേടുന്നു.  നിങ്ങളുടെ ആത്മീയജീവിതത്തിലും അങ്ങനെതന്നെയായിരിക്കണം.  ദുഷ്ടന്റെ അമ്പുകൾ നിങ്ങൾക്ക് ഏൽക്കുമ്പോൾ, അല്ലെങ്കിൽ ജീവിതം…

ധ്യാനചിന്ത 282: സഹനം, പീഡനം, അധിക്ഷേപം, അപമാനം

ഈ തലക്കെട്ട് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ആകർഷകമായി തോന്നണമെന്നില്ല. ഇതൊക്കെ സഹിക്കാൻ ആരാണ് ആഗ്രഹിക്കുക? എന്നാൽ ഇവയെല്ലാം യേശു ഏറ്റവും തീവ്രമായ അളവിൽ സഹിച്ചുവെന്ന് നാം ഓർക്കണം. യേശു സന്തോഷവാനായിരുന്നോ? അവിടുത്തെ ആത്മാവ് സമാധാനത്തിലായിരുന്നോ? തീർച്ചയായും. ഇത് വെളിപ്പെടുത്തുന്നത്…

വിചിന്തനം 277: സംഘർഷം അകറ്റാനുള്ള കരുണ

സംഘർഷം പലപ്പോഴും ജീവിതത്തിന്റെ ഭാഗമാണ്. ചിലർ ദൈനംദിന ജീവിതത്തിൽ ഏറെ സംഘർഷവും നിരാശയും തീവ്രമായ കോപംപോലും നേരിടുന്നു. മറ്റൊരാളുടെ കോപം ആദ്യം നിങ്ങളെ ജാഗ്രതയിലാക്കുകയും ഭയപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. ഇത് സ്വാഭാവികമായ ഒരു പ്രതികരണമാണ്. മറ്റൊരാളുടെ കോപം നിങ്ങളെയും പ്രേരിപ്പിച്ചേക്കാം…

ധ്യാനം 268: മരണത്തെക്കുറിച്ചുള്ള വിചിന്തനം

നിങ്ങളുടെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒരുപക്ഷേ ഭയപ്പെടുത്തുന്നതായിരിക്കാം.  നിങ്ങൾ പതിവായി ചിന്തിക്കുന്ന ഒരു കാര്യമായിരിക്കില്ല അത്.  എന്നാൽ സ്വന്തം മരണത്തെ പൂർണ്ണമായ ആത്മവിശ്വാസത്തോടെ നേരിട്ടു നോക്കിക്കാണാൻ കഴിയുന്നത് ഒരു കൃപയാണ്.  നിങ്ങളുടെ ജീവിതം ക്രമത്തിലാണെങ്കിൽ മാത്രമേ പൂർണ്ണമായ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചെയ്യാൻ കഴിയൂ…

വിചിന്തനം 263: കൊടുങ്കാറ്റിൽ നിങ്ങളുടെ അമരക്കാരനായ ദൈവം

കടലിന്റെ നടുവിൽ ഒരു ചെറിയ വള്ളത്തിലിരിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് നിങ്ങളെന്ന് സങ്കൽപ്പിക്കുക.  ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ഒരു ദിശയിലും കര കാണാനാവുന്നില്ല.  തിരമാലകൾ നിങ്ങളെ ആട്ടിയുലയ്ക്കുന്നു; ഓരോ തവണയും അവ ആഞ്ഞടിച്ച് വള്ളത്തിന്റെ മുൻഭാഗത്തെ മൂടുന്നു. എങ്ങനെ ജീവൻ രക്ഷിക്കുമെന്ന് നിങ്ങൾ ആശങ്കപ്പെടുന്നു.  ഇനി നിങ്ങളുടെ അപ്പൻ…

ധ്യാനചിന്ത 233: മൗനത്തിന്റെ പ്രതികരണം

ജീവിതത്തിൽ നാം അനുഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ദൈവത്തോട് തുറന്നും വിശദമായും സംസാരിക്കുന്നത് ചിലപ്പോഴൊക്കെ സഹായകരമാകും. സംസാരിച്ചുകൊണ്ടേയിരിക്കണമെന്ന് നിങ്ങൾക്കു തോന്നിയേക്കാം. ദൈവം അതു കേൾക്കുകയും ചെയ്യും…

വിചിന്തനം 232: കൊടുങ്കാറ്റിനെ ശാന്തമാക്കൽ

ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കിയ സംഭവം ഓർക്കുക (മത്തായി 8:23-27). ജീവിതത്തിൽ നിങ്ങൾ നേരിടുന്ന പ്രത്യേക വെല്ലുവിളികൾക്കിടയിൽ അവിടുന്ന് നിങ്ങൾക്കു സമാധാനം നൽകുന്നതിന്റെ പ്രവചനാത്മകമായ ഒരു അടയാളമായിട്ടാണ് ഈ അത്ഭുതപ്രവൃത്തി ചെയ്തത്…

ധ്യാനം 207: ക്രിസ്തുവിന്റെ ഹൃദയത്തിൽ ആശ്വാസം കണ്ടെത്തുക

സ്നേഹവും വാത്സല്യവുമുള്ള അച്ഛനോടോ അമ്മയോടോ ചേർന്നണഞ്ഞിരിക്കുന്നതിൽ കുട്ടികൾ പലപ്പോഴും വലിയ ആശ്വാസം കണ്ടെത്തുന്നു.  സ്നേഹപൂർണമായ ആ കരങ്ങൾ മുറുകെ ചേർത്തുപിടിക്കുമ്പോൾ വലിയ സംതൃപ്തി അനുഭവപ്പെടുന്നു.  ആ നിമിഷങ്ങളിൽ ഭയവും ഉത്കണ്ഠയും അകലുന്നു; മനോവ്യഥ ഉണ്ടായിരുന്നിടത്ത് സമാധാനവും സാന്ത്വനവും വീണ്ടുകിട്ടുന്നു.  അങ്ങനെതന്നെയായിരിക്കണം…

ധ്യാനചിന്ത 205: സമാധാനത്തിന്റെ കോട്ട

കർത്താവിന്റെ സമാധാനം ഒരു കോട്ടപോലെയാണ്; ദുഷ്ടനിൽനിന്നുള്ള എല്ലാ ബാഹ്യാക്രമണങ്ങളിൽനിന്നും നാം അതിൽ അഭയം തേടണം.  ഈ കോട്ടയ്ക്കു പുറത്തായിരിക്കുമ്പോൾ ഈ ദുഷ്ടമായ ആക്രമണങ്ങൾക്കെല്ലാം നാം ഇരയാകുന്നു.  കോപം, പീഡനം, വഞ്ചന, അസൂയ എന്നിവയുടെ അസ്ത്രങ്ങൾ നമുക്കു വലിയ നാശം വരുത്താം, പവിത്രമായ…