മലയാളം

ധ്യാനചിന്ത 294: പരിശുദ്ധ ത്രിത്വത്തെ ധ്യാനിക്കുന്നതിൽ ഒരിക്കലും മടുക്കരുത്

നിത്യത മുഴുവൻ നിങ്ങൾ എന്തായിരിക്കും ചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?  സ്വർഗം പ്രാപിക്കാനുള്ള അനുഗ്രഹം നമുക്കു ലഭിക്കുന്നുവെങ്കിൽ, അവിടത്തെ ജീവിതം പരിശുദ്ധ ത്രിത്വത്തെ നിത്യമായി ധ്യാനിക്കുന്ന ഒന്നായിരിക്കും.  സ്വർഗത്തിൽ സമയമില്ലെങ്കിലും, അവിടെ സമയമുണ്ടായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക.  തുടർന്ന് പരിശുദ്ധ ത്രിത്വത്തെ ധ്യാനിക്കുന്നതായി സങ്കൽപ്പിക്കുക…

വിചിന്തനം 237: വിശ്വാസത്തിന്റെ അന്ധകാരം നമ്മുടെ സ്നേഹത്തെ ശുദ്ധീകരിക്കുന്നു

വിശുദ്ധ ഫൗസ്റ്റീന ഉൾപ്പെടെ മഹാന്മാരായ അനേകം വിശുദ്ധർ ദൈവവുമായുള്ള ബന്ധത്തിൽ ആന്തരികമായ അന്ധകാരം അനുഭവിച്ചിട്ടുണ്ട്.  ഏറെ നിഗൂഢമായ ഒരു അനുഭവമാണിത്.  ഒരു ആത്മാവ് ദൈവവുമായി കൂടുതൽ ഉറ്റബന്ധത്തിലേക്കു വളരുമ്പോൾ, ആ യാത്രയിൽ അനേകം ആശ്വാസങ്ങളും സ്നേഹാനുഭൂതികളും…

ധ്യാനം 190: സൃഷ്ടി മുഴുവൻ ദൈവത്തിനു മഹത്വം നൽകുന്നു

എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേയൊരു പരമമായ ലക്ഷ്യത്തിനുവേണ്ടിയാണ്: പരിശുദ്ധ ത്രിത്വത്തിന് സ്തുതിയും മഹത്വവും അർപ്പിക്കുക.  ഈ ലക്ഷ്യത്തിനുവേണ്ടിയല്ലാതെ, ഇതിൽ കൂടുതലോ കുറവോ ആയ മറ്റൊന്നിനും വേണ്ടിയല്ല നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  മനുഷ്യരായ നാം നമ്മുടെ ആരാധനയുടെ സവിശേഷമായ സ്തുതിയും മഹത്വവും ദൈവത്തിന് അർപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു, നമ്മുടെ ജീവിതങ്ങളിലൂടെ…

വിചിന്തനം 186: ദൈവത്താൽ തുളച്ചുകയറപ്പെടുക

നിങ്ങളുടെ ആത്മാവിനെ ദൈവം “തുളച്ചുകയറിയിട്ടുണ്ടോ”? അവിടുന്ന് നിങ്ങളിൽ “നിറഞ്ഞുനിൽക്കുന്നുണ്ടോ”? അവിടുത്തെ ദൈവികതയിൽ “അലിഞ്ഞുചേരാനും” അവിടുത്തെ കരുണയാൽ “പൊതിയപ്പെടാനും” നിങ്ങൾ സ്വയം അനുവദിക്കുന്നുണ്ടോ? ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ വിവരിക്കാൻ നമുക്ക് അനേകം വാക്കുകൾ ഉപയോഗിക്കാം. ദൈവം ആരാണെന്നും ഏതുവിധത്തിലുള്ള…

ധ്യാനം 173: ഒരുവനുമായുള്ള ഐക്യം മൂവരുമായുള്ള ഐക്യമാണ്

പരിശുദ്ധ ത്രിത്വത്തിന് ഒരേയൊരു ദൈവസ്വഭാവമാണുള്ളതെങ്കിലും, വ്യതിരിക്തരായ മൂന്ന് വ്യക്തികളായി നിലകൊള്ളുന്നു എന്നാണ് വിവരിക്കപ്പെടുന്നത്.  അതിനാൽ, വ്യതിരിക്തരായ ആ മൂന്ന് വ്യക്തികളും പരിപൂർണമായ ഐക്യത്തിൽ പങ്കുചേരുന്നു.  വാസ്തവത്തിൽ, അവർ പരസ്പരം വ്യതിരിക്തരല്ലെങ്കിൽ, അവർക്ക് “ഐക്യപ്പെട്ടിരിക്കാൻ” കഴിയുമായിരുന്നില്ല.  അതിനാൽ ഇങ്ങനെ പറയേണ്ടത് ആവശ്യമാണ്…

ധ്യാനചിന്ത 148: ശുദ്ധീകരണസ്ഥലത്തിലുള്ളവർക്കുള്ള കരുണ

പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ, ആ വ്യക്തി സ്വർഗത്തിലാണെന്നും ഇനി നമ്മുടെ പ്രാർഥനകൾ ആവശ്യമില്ലെന്നും ഉടൻതന്നെ കരുതാൻ എളുപ്പമാണ്. എന്നാൽ നമുക്കു മുമ്പേ മരണമടഞ്ഞവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് നമ്മുടെ പ്രാർഥനകൾ. കൃപാവസ്ഥയിൽ മരിക്കുന്ന ഓരോ വ്യക്തിയും…

വിചിന്തനം 141: മാലാഖമാരുടെ കരുണ

മാലാഖവൃന്ദങ്ങൾ എന്ന ദാനത്തിന്റെ മഹത്ത്വം സ്വർഗത്തിൽവച്ചു മാത്രമേ നമുക്കു മനസ്സിലാകൂ. മഹിമയാർന്ന ഈ ആത്മീയജീവികളെ ദൈവം സ്നേഹത്താൽ സൃഷ്ടിച്ചു. അവരിൽ ചിലർ സൃഷ്ടിക്കപ്പെട്ടത് പരിശുദ്ധ ത്രിത്വത്തെ നിത്യമായി ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ്. ഈ വിളിയിൽ അവർ ഒരിക്കലും മടുക്കുന്നില്ല; അവർ ദൈവത്തെ ആരാധിക്കുന്നത് സദാ…

വിചിന്തനം 128: ഈശോയുമായുള്ള സമാഗമത്തിന്റെ മാധുര്യം

ഈശോയുടെ മാധുര്യം നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ?  ഈശോ പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊപ്പം നിങ്ങളുടെ ആത്മാവിന്റെ രഹസ്യമായ ആഴങ്ങളിലേക്ക് വരുന്നു.  അവിടെ, ഈ നിഗൂഢസ്ഥാനത്ത്, അവർ നിങ്ങളുമായി സംവദിക്കാൻ ആഗ്രഹിക്കുന്നു.  അവരുടെ സംവാദം വാക്കുകൾക്കും ആശയങ്ങൾക്കും അതീതമാണ്.  അത്…

വിചിന്തനം 116: ദൈവം നമ്മെ ആശ്രയിക്കുന്നത്

തന്നെത്തന്നെ പൂർണ്ണമായി നിലനിർത്തുന്നതിനാൽ ദൈവം തികച്ചും സ്വതന്ത്രനാണ്.  പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും വർത്തിക്കുന്ന പരിപൂർണ്ണമായ ഐക്യമാണ്.  ഈ പരസ്പരാശ്രയത്വം മാത്രമേ അവർക്കു ആവശ്യമുള്ളൂ.  എങ്കിലും, ആശ്രിതനാകാൻ പരിശുദ്ധ ത്രിത്വം സ്വതന്ത്രമായി തിരഞ്ഞെടുത്തു…

ധ്യാനം 113: നിത്യപിതാവിനുള്ള ഒരു സമർപ്പണം

നമുക്ക് അർപ്പിക്കാവുന്ന ഏറ്റവും മഹത്തായ പ്രാർഥന “സമർപ്പണപ്രാർഥന”യാണ്. കുരിശിൽ ക്രിസ്തു അർപ്പിച്ച ഏക ബലിയോടു ചേർന്ന് പിതാവിന് അർപ്പിക്കുന്ന ഒരു ബലിയാണ് സമർപ്പണപ്രാർഥന. നാം നമ്മെത്തന്നെ അർപ്പിക്കുന്നത് സ്വന്തം നിലയ്ക്കല്ല. ക്രിസ്തുയേശുവിനോടു ചേർന്നാണ് നാം നമ്മെത്തന്നെ അർപ്പിക്കുന്നത്. പ്രത്യേകിച്ചും…