മലയാളം

വിചിന്തനം 111: ദുഷ്ടന്റെ നുണകൾ

പിശാച് നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കും.  നമ്മെ ആക്രമിക്കാൻ പിശാച് പതിവായി ഇഷ്ടപ്പെടുന്ന ഒരു മാർഗം, നാം കുമ്പസാരിച്ച പാപങ്ങൾ ഉൾപ്പെടെ നമ്മുടെ പാപങ്ങളെ ഓർമിപ്പിക്കുക എന്നതാണ്.  നാം തെറ്റായ വഴിയിലാണെന്നും നാം ദൈവത്തിന് പ്രീതികരരല്ലെന്നും നാം നുണയരും പാപികളുമാണെന്നും നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് അവന് ഏറെ ഇഷ്ടമാണ്.  എന്നാൽ…

വിചിന്തനം 110: കരുണയുടെ കിരണങ്ങൾ

ഈശോയുടെ തിരുഹൃദയത്തിലെ കരുണ അതിമഹത്തായ പ്രഭയോടെ പ്രകാശിക്കുന്നു.  വിശുദ്ധ ഫൗസ്റ്റീന കണ്ട ദൈവകരുണയുടെ ചിത്രം ഇതായിരുന്നു.  നമ്മുടെ കർത്താവിന്റെ തുറന്ന തിരുഹൃദയത്തിൽനിന്ന് പ്രകാശവും കൃപയും ലോകത്തിലേക്ക് പ്രവഹിച്ചിറങ്ങി.  ലോകത്തിന്മേൽ തുടർന്നും പ്രകാശിക്കാൻ ഈശോ ആഗ്രഹിക്കുന്നു…

ധ്യാനചിന്ത 109: ദൈവത്തിന്റെ കരങ്ങൾ

ഒരു കുഞ്ഞ് ഭയപ്പെടുമ്പോഴോ മുറിവേൽക്കുമ്പോഴോ സ്വാഭാവികമായി ആശ്വാസം കണ്ടെത്തുന്നത് അപ്പന്റെയോ അമ്മയുടെയോ കരങ്ങളിലാണ്. കരയുന്ന ഒരു കുഞ്ഞ് ആദ്യം തേടുന്നത് ഇതാണ്. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയായിരിക്കണം. ആവശ്യനേരങ്ങളിൽ നാം ഓടിച്ചെല്ലേണ്ടത് നമ്മുടെ സ്വർഗീയപിതാവിന്റെയും നമ്മുടെ രക്ഷകനായ യേശുവിന്റെയും കരങ്ങളിലേക്കാണ്. നാം…

ധ്യാനചിന്ത 108: സഭയുടെ സ്വരം

നിരവധി ആന്തരിക കൃപകളിലൂടെയും പ്രചോദനങ്ങളിലൂടെയും ഉൾപ്പെടെ അനേകം വിധങ്ങളിൽ ദൈവം വിശുദ്ധരോടു സംസാരിച്ചിട്ടുണ്ട്.  എന്നാൽ വിശുദ്ധിയുടെ ഉന്നതങ്ങളിൽ ജീവിക്കുന്ന ഏറ്റവും വലിയ ദൈവാനുഭവജ്ഞാനിപോലും ആത്യന്തികമായി തന്റെ സഭയിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരത്തിനു കീഴടങ്ങണം.  സഭ, പ്രത്യേകിച്ച്…

ധ്യാനം 107: കുമ്പസാരത്തിൽ നിങ്ങളുടെ ആത്മാവ് തുറന്നുകാട്ടൽ

ദൈവം തന്റെ പ്രതിനിധികളായി തന്റെ വൈദികരെ നമ്മുടെ അടുത്തേക്ക് അയയ്ക്കുന്നു.  വൈദികർ പൂർണ്ണരല്ലെങ്കിലും, അവർ ദൈവത്തിന്റെ പ്രതിനിധികൾതന്നെയാണ്.  അനുരഞ്ജന കൂദാശയിൽ ഇത് വിശേഷാൽ സത്യമാണ്.  ആ കൂദാശയെ നാം സമീപിക്കേണ്ടത് അത്യാവശ്യമാണ്…

ധ്യാനചിന്ത 106: ക്രിസ്തുവിൽ ഉറങ്ങുക

ഓരോ രാത്രിയും ഉറങ്ങാൻ പോകുമ്പോൾ, നമ്മുടെ കർത്താവിന്റെ കൃപയിലും കരുണയിലും ഉറങ്ങാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.  പുതുജീവനും ഉന്മേഷവും നേടാനായി അവിടുത്തെ കരങ്ങളിൽ വിശ്രമിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.  ഉറക്കം പ്രാർത്ഥനയുടെ ഒരു പ്രതിരൂപമാണ്; വാസ്തവത്തിൽ, അത് പ്രാർത്ഥനയുടെ ഒരു രൂപമായിത്തീരാനും കഴിയും.  വിശ്രമിക്കുക എന്നത് ദൈവത്തിൽ വിശ്രമിക്കുക എന്നതാണ്.  ഓരോ…

വിചിന്തനം 105: ദൈവത്തിന്റെ അന്തർവാസം ഉളവാക്കുന്ന ഫലങ്ങൾ

നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ ദൈവം പൂർണ്ണമായി വസിച്ചാൽ നിങ്ങൾ എന്തായിരിക്കും അനുഭവിക്കുക? സമാധാനവും ആനന്ദവും വിസ്മയവും! ഈ ദാനങ്ങളിലൂടെയും പരിശുദ്ധ ത്രിത്വത്തിന്റെ അന്തർവാസത്തിലൂടെയും, കഷ്ടതകളെ നേരിടാൻ ധൈര്യവും ഭയത്തെ അകറ്റാൻ ശക്തിയും ആർക്കും തകർക്കാനാവാത്ത ഒരു പ്രതിരോധവും നിങ്ങൾക്കു ലഭിക്കും…

വിചിന്തനം 104: കരുണയുടെ ജപമാല

നമ്മുടെ ക്രൈസ്തവ ജീവിതയാത്രയിൽ പ്രാർത്ഥന അനിവാര്യമാണ്. പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ ആത്മാവിനെ ദൈവസന്നിധിയിൽ തുറന്നുവച്ച് ഹൃദയത്തിൽനിന്നു സംസാരിക്കുന്നത് നല്ലതാണ്. എന്നാൽ പ്രാർത്ഥന നിങ്ങളുടെ വിശ്വാസത്തിനും ദൈവത്തെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന എല്ലാറ്റിനും അനുസൃതമായിരിക്കണം. ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ യഥാർത്ഥ അറിവ് അതിൽ പ്രതിഫലിക്കുകയും അവിടുത്തെ കരുണയെ അത് വിളിച്ചപേക്ഷിക്കുകയും വേണം. ജപമാല…

ധ്യാനചിന്ത 103: ദൈവത്തെക്കുറിച്ചുള്ള അറിവ് വാക്കുകൾക്കതീതമാണ്

പരിശുദ്ധ ത്രിത്വവുമായുള്ള കൂട്ടായ്മ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രലക്ഷ്യമായിരിക്കണം.  നാം അവരോടു സംഭാഷണത്തിലേർപ്പെടുകയും വാക്കുകളിലൂടെ സംസാരിക്കുകയും ചെയ്യുമെങ്കിലും, ആശയവിനിമയത്തിന്റെ ഏറ്റവും ആഴമായ രൂപം വാക്കുകൾക്കതീതമാണ്.  അത് ഒരു ഐക്യപ്പെടലാണ്, നമ്മെത്തന്നെ സമർപ്പിക്കലാണ്, അവരുടെ കരുണയിൽ ആനന്ദപൂർവം മുഴുകലാണ്.  അറിയുന്നതും സംഭാഷണത്തിലേർപ്പെടുന്നതും…

ധ്യാനചിന്ത 102: ദൈവം ദുർബലരെ ഉപകരണമാക്കുന്നു

നിങ്ങൾ ദൈവമായിരുന്നുവെന്നും മഹത്തായ ഒരു ദൗത്യം പൂർത്തിയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും കരുതുക. നിങ്ങൾ ആരെ തിരഞ്ഞെടുക്കുമായിരുന്നു? പ്രകടമായ കഴിവുകളുള്ള ഒരാളെയോ? അതോ ദുർബലനും വിനീതനും സ്വാഭാവിക കഴിവുകൾ വളരെ കുറവാണെന്നു തോന്നുന്നവനുമായ ഒരാളെയോ? അതിശയകരമെന്നു പറയട്ടെ, ദൈവം മിക്കപ്പോഴും ദുർബലരെ തിരഞ്ഞെടുക്കുന്നത്…