മലയാളം

വിചിന്തനം 21: നിങ്ങൾ സ്നേഹിക്കപ്പെടുന്നു. അതു വിശ്വസിക്കുക.

ക്രിസ്തുവിനാൽ സ്വീകരിക്കപ്പെടുന്നതും അവിടുത്തെ കരുണാർദ്രമായ ഹൃദയത്തിൽ ജീവിക്കുന്നതും അവിടുന്ന് നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്നു കണ്ടെത്താൻ നിങ്ങളെ നയിക്കും. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികമായി അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നു. ആ സ്നേഹം കണ്ടെത്തിത്തുടങ്ങാൻ സ്വയം അനുവദിക്കുക. അത് ആസ്വദിക്കുക, വിശ്വസിക്കുക, മനസ്സിലാക്കുക, കൂടുതൽ കൂടുതൽ അന്വേഷിക്കുക…

ധ്യാനചിന്ത 20: എല്ലാ ദിവസവും നിങ്ങളുടെ ജീവിതം ഈശോയ്ക്ക് സമർപ്പിക്കുക

ഈശോ നിങ്ങളെ സ്വീകരിക്കുകയും നിങ്ങളുടെ ആത്മാവിനെ സ്വന്തമാക്കുകയും ചെയ്തുകഴിഞ്ഞാൽ, ഇനി എന്തു സംഭവിക്കുമെന്ന് ഓർത്ത് ആകുലപ്പെടരുത്.  ജീവിതം ഉടനടി നാടകീയമായി മാറുമെന്ന് പ്രതീക്ഷിക്കരുത്; എന്നാൽ അങ്ങനെ സംഭവിച്ചാൽ അതിശയിക്കുകയും വേണ്ട.  പ്രധാനം ഇതുമാത്രമാണ്: ദിവസവും നിങ്ങളെത്തന്നെ സമർപ്പിക്കുന്നത് നവീകരിക്കുക, അവിടുത്തെ…

വിചിന്തനം 19: കർത്താവ് തന്റെ കരുണയിൽ നിങ്ങളെ സ്വീകരിക്കുന്നു

നിങ്ങൾ നമ്മുടെ ദിവ്യനാഥനെ ആത്മാർഥമായി അന്വേഷിച്ചിട്ടുണ്ടെങ്കിൽ, തന്റെ ഹൃദയത്തിലേക്കും വിശുദ്ധ തിരുഹിതത്തിലേക്കും നിങ്ങളെ സ്വീകരിക്കുമോ എന്ന് അവിടുത്തോടു ചോദിക്കുക.  അവിടുത്തോടു ചോദിക്കുകയും അവിടുത്തെ ശ്രവിക്കുകയും ചെയ്യുക.  നിങ്ങൾ എല്ലാം സമർപ്പിക്കുകയും നിങ്ങളെത്തന്നെ അവിടുത്തേക്കു അർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളെ സ്വീകരിക്കുന്നുവെന്ന് അവിടുന്ന് മറുപടി നൽകും.  ഒരിക്കൽ…

ധ്യാനം 18: വൈദികരിലൂടെ നൽകപ്പെടുന്ന കരുണ

പലവിധത്തിലാണ് കരുണ നൽകപ്പെടുന്നത്. കരുണയുടെ അനേകം ചാലകങ്ങളിൽ ഒന്നായ ദൈവത്തിന്റെ വിശുദ്ധരായ വൈദികരിലൂടെ അത് തേടുക. അവിടുത്തെ വൈദികൻ നിങ്ങൾ പറയുന്നതു കേൾക്കാനും നിങ്ങളോടു സംസാരിക്കാനും നിങ്ങളെ നയിക്കാനും അനുവദിക്കുക. വൈദികർ ബലഹീനരും പാപികളുമാണ്. എന്നാൽ അവരുടെ ബലഹീനതയിൽ ആത്മാക്കളെ നയിക്കാനുള്ള പ്രത്യേക കൃപ അവർക്കു നൽകപ്പെടുന്നു. ആ…

ധ്യാനം 17: പ്രാർഥനയിൽ നമ്മുടെ പരിശുദ്ധ അമ്മയെ സമീപിക്കുക

വിശ്വാസപൂർണമായ പ്രാർഥനയോടെ നമ്മുടെ പരിശുദ്ധ അമ്മയെ സമീപിക്കുക. അമ്മ തന്റെ വിമലഹൃദയത്തോടു ചേർത്ത് നിങ്ങളെ പിടിക്കുകയും തന്റെ പുത്രനായ ഈശോയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. അമ്മ പരിപൂർണയായ മാതാവാണ്, സകല കൃപകളുടെയും മാതാവ്. അമ്മയുടെ മാതൃസഹജമായ കരുതലിലും മാധ്യസ്ഥത്തിലും വിശ്വസിക്കുക. കൃപകളുടെ കലവറ തുറക്കേണ്ടതെങ്ങനെയെന്ന് അമ്മയ്ക്കറിയാം…

വിചിന്തനം 16: ദൈവത്തിന് സമ്പൂർണ്ണ സമർപ്പണം

ദൈവത്തിന്റെ മുമ്പിൽ വീഴുക. അവിടുത്തെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുക. കഴിയുമെങ്കിൽ, ശരീരംകൊണ്ടുതന്നെ അങ്ങനെ ചെയ്യുക. അത് മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുമെങ്കിൽ, ഹൃദയത്തിൽ അങ്ങനെ ചെയ്യുക. ദൈവത്തിന്റെ മുമ്പിൽ സാഷ്ടാംഗം വീണ്, അവിടുത്തെ ദൈവകരുണയും പരമപരിശുദ്ധമായ തിരുഹിതവും നിങ്ങൾക്ക് വെളിപ്പെടുത്തിത്തരണമെന്ന് യാചിക്കുക.  പലപ്പോഴും…

വിചിന്തനം 15: ദൈവം തന്റെ സ്നേഹത്തിൽ ഒരിക്കലും പിന്മാറുന്നില്ല

ദൈവത്തോടു പ്രതികരിക്കുന്നത് നിങ്ങൾ നീട്ടിവയ്ക്കുന്നുണ്ടോ? അവിടുത്തെ നിരന്തരമായ വിളി നിങ്ങൾ അവഗണിക്കുന്നുണ്ടോ? ശ്രദ്ധ തിരിക്കുന്ന എണ്ണമറ്റ കാര്യങ്ങളിൽ മുഴുകി അവിടുത്തെ സ്വരം കേൾക്കാതിരിക്കുന്നുണ്ടോ? ദൈവം നിങ്ങളെ വിളിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കുന്നില്ലെന്ന് അറിയുക. അവിടുത്തെ ശ്രവിക്കുക. മറ്റേതെങ്കിലും വഴിയിലൂടെ ജീവിതത്തിൽ സംതൃപ്തി കണ്ടെത്താമെന്ന് തെറ്റായി കരുതുന്നതിനാലാണ് ചിലപ്പോൾ നാം ദൈവത്തോടു പ്രതികരിക്കുന്നത് നീട്ടിവയ്ക്കുന്നത്…

ധ്യാനം 14: കരുണയിലൂടെ മാത്രം യഥാർഥ സംതൃപ്തി

ജീവിതത്തിൽ പലപ്പോഴും നാം സംതൃപ്തി തേടുന്നത് ലോകത്തിലെ ക്ഷണികമായ കാര്യങ്ങളിലാണ്. സമ്പത്തോ ജഡികസുഖമോ മാനമഹിമയോ മറ്റെന്തുമോ ആകട്ടെ, ഒന്നുമാത്രമേ നമുക്കു സംതൃപ്തി നൽകുകയുള്ളൂ എന്നു നാം തിരിച്ചറിയണം. ദൈവകരുണയാണ് നാം തേടുന്നത്. മറ്റെല്ലാം ഒരു മിഥ്യയാണ്…

വിചിന്തനം 13: നിശ്ശബ്ദതയ്ക്കുള്ളിലെ ഒരു ക്ഷണം

നമ്മുടെ ആത്മാവിനുള്ളിൽ ദൈവം സംസാരിക്കുന്നതു കേൾക്കാൻ നാം പരിശ്രമിക്കണം. നിശ്ശബ്ദതയിലും ആത്മാവിന്റെ ആഴങ്ങളിലുമാണ് അവിടുന്ന് സംസാരിക്കുന്നത്. അവിടുന്ന് ആദ്യം നൽകുന്നത് ഒരു ക്ഷണമാണ്. തന്നെ അറിയാനും തന്റെ ഹൃദയത്തിൽനിന്ന് ഒഴുകുന്ന ദൈവകരുണ അനുഭവിക്കാനുമാണ് അവിടുന്ന് ക്ഷണിക്കുന്നത്. ആ ക്ഷണം ഒരു ക്ഷണം മാത്രമാണ്. ഈശോ…

ധ്യാനം 12: നിങ്ങളുടെ ആത്മാവിൽ ത്രിത്വത്തെ ആരാധിക്കൽ

അതിപരിശുദ്ധ ത്രിത്വത്തോടുള്ള ആരാധനയും സ്നേഹവും ആദ്യം നടക്കുന്നത് നമ്മുടെ ആത്മാവിനുള്ളിലാണ്. നമ്മിൽ ഓരോരുത്തരുടെയും ഉള്ളിന്റെ ആഴങ്ങളിൽ ദൈവം തന്നെ ആരാധിക്കാൻ ക്ഷണിക്കുന്നു. അവിടെയാണ്…