മലയാളം

വിചിന്തനം 126: പുത്രസഹജമായ ഭയം – നന്മയിലേക്കു നയിക്കുന്ന ഭയം

നിങ്ങളുടെ ജീവിതത്തിൽ ഭയമുണ്ടോ? ചില തരത്തിലുള്ള ഭയം അഹങ്കാരത്തിന്റെ ഒരു രൂപത്തിൽനിന്ന് ഉത്ഭവിക്കുന്നതും തീർത്തും അനാരോഗ്യകരവുമാണ്. എന്നാൽ മറ്റൊരു തരത്തിലുള്ള ഭയം ദൈവത്തോടുള്ള നിങ്ങളുടെ അഗാധമായ സ്നേഹത്തിൽനിന്ന് ഉത്ഭവിക്കുന്നതും തികച്ചും ആരോഗ്യകരവുമാണ്. ഇത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. “വിശുദ്ധമായ ഭയം” പുത്രസഹജമായ ഭയമാണ്; അതായത്, ദൈവത്തിന്റെ ഒരു മകനോ മകൾക്കോ ഉള്ള ഭയം. ഈ…

ധ്യാനം 115: ദൈവതിരുഹിതം നിങ്ങളെ സുരക്ഷിതമായി കാക്കും

ദൈവം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഒരു ഭാവിപദ്ധതി മാത്രമല്ല ദൈവതിരുഹിതം; അതിനെക്കാൾ ഏറെ വിശാലമാണത്.  നിങ്ങളെക്കുറിച്ചുള്ള അവിടുത്തെ പ്രത്യാശകളെയും സ്വപ്നങ്ങളെയുംകാൾ വലുതാണത്.  അവിടുത്തെ തിരുഹിതമാണ് വിശുദ്ധിയിലേക്കുള്ള നിങ്ങളുടെ പാത; അത് അതിമഹത്തായ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടവുമാണ്.  അവിടുത്തെ തിരുഹിതത്തിന് ക്രിയാത്മകവും നിഷ്ക്രിയവുമായ (അനുവദനാത്മകമായ) വശങ്ങളുണ്ട്.  അത്…

വിചിന്തനം 114: ലോകത്തോടുള്ള അനാസക്തി

വിശുദ്ധഗ്രന്ഥത്തിൽ പലപ്പോഴും “ലോകത്തെ” പരാമർശിക്കുന്നുണ്ട്; പ്രത്യേകിച്ച് ഈശോതന്നെ അതിനെക്കുറിച്ച് സംസാരിക്കുന്നു. ലോകം നിങ്ങളെ വെറുക്കുമെന്നും നിങ്ങളെ മനസ്സിലാക്കുകയില്ലെന്നും അവിടുന്ന് പറഞ്ഞു. വാസ്തവത്തിൽ, ലോകം നിങ്ങളെ പീഡിപ്പിക്കും. ചിലർക്ക് ഇത് ഭയത്തിനും മനോവ്യഥയ്ക്കും കാരണമായേക്കാം. നമ്മുടെ ഉള്ളിൽ ഈ ഫലങ്ങൾ ഉണ്ടാകുന്നത്…

വിചിന്തനം 111: ദുഷ്ടന്റെ നുണകൾ

പിശാച് നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കും.  നമ്മെ ആക്രമിക്കാൻ പിശാച് പതിവായി ഇഷ്ടപ്പെടുന്ന ഒരു മാർഗം, നാം കുമ്പസാരിച്ച പാപങ്ങൾ ഉൾപ്പെടെ നമ്മുടെ പാപങ്ങളെ ഓർമിപ്പിക്കുക എന്നതാണ്.  നാം തെറ്റായ വഴിയിലാണെന്നും നാം ദൈവത്തിന് പ്രീതികരരല്ലെന്നും നാം നുണയരും പാപികളുമാണെന്നും നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് അവന് ഏറെ ഇഷ്ടമാണ്.  എന്നാൽ…

ധ്യാനം 107: കുമ്പസാരത്തിൽ നിങ്ങളുടെ ആത്മാവ് തുറന്നുകാട്ടൽ

ദൈവം തന്റെ പ്രതിനിധികളായി തന്റെ വൈദികരെ നമ്മുടെ അടുത്തേക്ക് അയയ്ക്കുന്നു.  വൈദികർ പൂർണ്ണരല്ലെങ്കിലും, അവർ ദൈവത്തിന്റെ പ്രതിനിധികൾതന്നെയാണ്.  അനുരഞ്ജന കൂദാശയിൽ ഇത് വിശേഷാൽ സത്യമാണ്.  ആ കൂദാശയെ നാം സമീപിക്കേണ്ടത് അത്യാവശ്യമാണ്…

വിചിന്തനം 105: ദൈവത്തിന്റെ അന്തർവാസം ഉളവാക്കുന്ന ഫലങ്ങൾ

നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ ദൈവം പൂർണ്ണമായി വസിച്ചാൽ നിങ്ങൾ എന്തായിരിക്കും അനുഭവിക്കുക? സമാധാനവും ആനന്ദവും വിസ്മയവും! ഈ ദാനങ്ങളിലൂടെയും പരിശുദ്ധ ത്രിത്വത്തിന്റെ അന്തർവാസത്തിലൂടെയും, കഷ്ടതകളെ നേരിടാൻ ധൈര്യവും ഭയത്തെ അകറ്റാൻ ശക്തിയും ആർക്കും തകർക്കാനാവാത്ത ഒരു പ്രതിരോധവും നിങ്ങൾക്കു ലഭിക്കും…

വിചിന്തനം 96: ദൈവത്തിന് നിങ്ങൾക്കുവേണ്ടിയുള്ള മഹത്തായ പദ്ധതി

നമുക്കെല്ലാവർക്കും ചിലപ്പോഴെങ്കിലും വലിയ മഹത്വം കൈവരിക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടാകാം.  ഞാൻ ധനികനും പ്രശസ്തനുമായിരുന്നെങ്കിലോ?  ഈ ലോകത്തിൽ എനിക്ക് വലിയ അധികാരം ഉണ്ടായിരുന്നെങ്കിലോ?  ഞാൻ മാർപാപ്പയോ രാഷ്ട്രപതിയോ ആയിരുന്നെങ്കിലോ?  എന്നാൽ നമുക്ക് ഉറപ്പിക്കാവുന്ന ഒരു കാര്യമുണ്ട്: ദൈവം നമുക്കായി മഹത്തായ കാര്യങ്ങൾ തീർച്ചയായും മനസ്സിൽ കരുതിയിട്ടുണ്ട്.  അവിടുന്ന് നമ്മെ ഒരു മഹത്വത്തിലേക്കു വിളിക്കുന്നു…

വിചിന്തനം 94: ദുഷ്ടനെ നേരിടൽ

ദുഷ്ടന്റെ കൊടിയ വിദ്വേഷം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, വിശുദ്ധിക്കായി പരിശ്രമിക്കാതിരിക്കുക. സാത്താൻ അപ്പോഴും നിങ്ങളെ വെറുക്കും; എന്നാൽ ഒരു വിശുദ്ധനെ വെറുക്കുന്നതുപോലെ അത്രയധികം നിങ്ങളെ വെറുക്കുകയില്ല. പക്ഷേ, തീർച്ചയായും ഇത് ഭോഷത്തമാണ്! വിദ്വേഷം ഒഴിവാക്കാനായി ആരെങ്കിലും വിശുദ്ധി ഒഴിവാക്കുന്നത് എന്തിനാണ്…

ധ്യാനചിന്ത 80: നമ്മുടെ മരണനേരത്ത്

“നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർഥന നിങ്ങൾ ചൊല്ലിയിട്ടുണ്ടെങ്കിൽ, ഈ ലോകത്തിലെ നിങ്ങളുടെ അവസാന നേരത്തിനായി നിങ്ങൾ പ്രാർഥിച്ചിട്ടുണ്ട്: “ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.”  മരണം പലരെയും ഭയപ്പെടുത്തുന്നു; നമ്മുടെ മരണനേരത്തെക്കുറിച്ച് ചിന്തിക്കാൻ സാധാരണയായി നാം ആഗ്രഹിക്കാറുമില്ല.  എന്നാൽ…

വിചിന്തനം 65: ഈശോ എന്റെ യജമാനൻ

ഈശോയെ നിങ്ങളുടെ യജമാനൻ എന്നു വിളിക്കാൻ നിങ്ങൾക്ക് മടിയില്ലേ? ചിലർ അവിടുത്തെ “സുഹൃത്ത്” എന്നോ “ഇടയൻ” എന്നോ വിളിക്കാൻ ഇഷ്ടപ്പെട്ടേക്കാം. ഈ വിശേഷണങ്ങൾ സത്യവുമാണ്. എന്നാൽ യജമാനൻ എന്ന വിശേഷണമോ? നമ്മുടെ ജീവിതത്തിന്റെ യജമാനനായി കർത്താവിനെ സ്വീകരിച്ച് നാമെല്ലാവരും അവിടുത്തേക്ക് നമ്മെത്തന്നെ സമർപ്പിക്കുന്ന അവസ്ഥയിലെത്തണം. നാം ദാസരായിത്തീർന്നാൽ മാത്രം പോരാ…