മലയാളം

വിചിന്തനം 357: കൃപയുടെ പ്രേരണകൾ

ആരെങ്കിലും വിഷമത്തിലായിരിക്കുമ്പോൾ, നിങ്ങൾ അവരിൽനിന്ന് അകന്നുമാറിയേക്കാം. അവരുമായി സംസാരിക്കുന്നത് നിങ്ങളുടെ സമയത്തിനും ഊർജത്തിനും വലിയൊരു ഭാരമാകുമെന്നു കരുതാൻ എളുപ്പമാണ്. എന്നാൽ നിങ്ങളുടെ സംഭാഷണം നയിക്കുന്നത് കർത്താവാണെങ്കിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ അവിടുത്തേക്കു കഴിയും. തീർച്ചയായും, ചില സന്ദർഭങ്ങളിൽ…

ധ്യാനചിന്ത 356: നിങ്ങളുടെ ഹൃദയമിടിപ്പ്

ജീവിതത്തിൽ ആവേശം അനുഭവപ്പെടുമ്പോൾ നിങ്ങളുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങുന്നു. ഇതൊരു സ്വാഭാവിക പ്രതികരണമാണ്. അതിനാൽ, നിങ്ങളുടെ ഹൃദയം എപ്പോഴെങ്കിലും ദൈവത്തിനായി തുടിക്കുന്നുണ്ടോ എന്നു ചിന്തിക്കുന്നത് നല്ലതാണ്. ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള വിശുദ്ധമായ വിസ്മയത്തിൽ മുഴുകാൻ നിങ്ങൾ സ്വയം അനുവദിക്കുന്നുണ്ടോ? നിങ്ങൾ…

ധ്യാനം 352: ശിക്ഷയും കുറ്റബോധവും

ദൈവത്തിന്റെ ശിക്ഷയെക്കുറിച്ച് ചിന്തിക്കുന്നത് സുഖകരമായിരിക്കണമെന്നില്ല. എന്നാൽ അവിടുത്തെ ശിക്ഷകൾ യാഥാർത്ഥ്യമാണെന്നും അവ അവിടുത്തെ സമൃദ്ധമായ കരുണയുടെ പ്രവൃത്തിയാണെന്നും മനസ്സിലാക്കണം. ആത്മാക്കൾ ദൈവത്തിൽനിന്ന് അകന്നുപോകുകയും അവിടുത്തെ കരുണ നിരസിക്കുകയും ചെയ്യുമ്പോൾ, അത് അവിടുത്തെ ഹൃദയത്തെ ആഴത്തിൽ മുറിപ്പെടുത്തുന്നു. തൽഫലമായി, ദൈവം കൂടുതൽ…

വിചിന്തനം 350: ആരാധനയിലെ സൗന്ദര്യം

ലോകം മനോഹരമാണ്; അത് ദൈവത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്നു. എന്നാൽ വിശുദ്ധ കുർബാന പോലുള്ള ആത്മീയ യാഥാർഥ്യങ്ങൾ അതിനെക്കാൾ എത്രയോ മനോഹരമാണ്.  അതിപരിശുദ്ധ കുർബാനയിൽ സന്നിഹിതനായ ദൈവത്തിന്റെ സൗന്ദര്യം കാണാൻ നിങ്ങൾക്കു വിശ്വാസത്തിന്റെ കണ്ണുകൾ വേണം.  ഈ സൗന്ദര്യം കൂടുതൽ വ്യക്തമായി കാണാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ആരാധന.  സ്വീകരിക്കുന്നുവെങ്കിലും…

ധ്യാനചിന്ത 349: ഹൃദയസമാധാനം നഷ്ടപ്പെടുമ്പോൾ

നിങ്ങളുടെ ഹൃദയത്തിലെ സമാധാനവും ശാന്തതയും കവർന്നെടുക്കാൻ ശക്തിയുള്ളത് എന്തിനാണ്? നിങ്ങൾ അപമാനിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ തെറ്റായി വിധിക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ മർദിക്കപ്പെടുകയോ കൊല്ലപ്പെടുകപോലുമോ ചെയ്താൽ എന്താകും? ഇവയിൽ ഏതിനെങ്കിലും നിങ്ങളുടെ ഹൃദയത്തിലെ ദൈവസമാധാനം കവർന്നെടുക്കാനാകുമോ? നിങ്ങൾ അനുവദിച്ചാൽ മാത്രം. നിങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്…

വിചിന്തനം 345: ദൈവത്തിൽ ആഴ്ന്നിറങ്ങി

എപ്പോഴെങ്കിലും നിങ്ങൾ ദൈവത്തിൽ മുഴുകിയിട്ടുണ്ടോ?  മിക്ക ആളുകൾക്കും ഇത് അപൂർവമോ ഒരിക്കലും ഉണ്ടായിട്ടില്ലാത്തതോ ആയ ഒരു അനുഭവമാണ്.  ദൈവത്തിൽ മുഴുകുക, അഥവാ ആഴ്ന്നിറങ്ങുക എന്നതിനർഥം, അവിടുത്തെ സാന്നിധ്യത്തിൽ സ്വയം മറന്നുപോകുന്നതുപോലെ പ്രാർഥനയിൽ അത്രമേൽ ആഴത്തിൽ ലയിക്കുക എന്നതാണ്.  ഇങ്ങനെ സംഭവിക്കുമ്പോൾ, കർത്താവ് നിങ്ങളെ പൂർണ്ണമായി തന്റെ അധീനതയിലാക്കുന്നു…

ധ്യാനചിന്ത 342: പീഡാനുഭവം നൽകുന്ന നവോന്മേഷം

സാധാരണയായി “പീഡാനുഭവം”, “നവോന്മേഷം” എന്നീ വാക്കുകൾ നാം ഒരുമിച്ചു ചേർക്കാറില്ല. ക്രിസ്തുവിന്റെ പീഡാനുഭവം എങ്ങനെ നവോന്മേഷദായകമാകും? ഭൗമിക കാഴ്ചപ്പാടിൽ അത് ഭയാനകവും ദുഃഖകരവും മാത്രമാണ്. കർത്താവ് അത്യധികം പീഡകൾ സഹിച്ചു; നമ്മുടെ പരിശുദ്ധ അമ്മയും അവിടുത്തോടൊപ്പം അതീവ ദുഃഖാർത്തമായ…

വിചിന്തനം 339: നിർമലമായ ആത്മാവ്

ഒരുപക്ഷേ, നിങ്ങൾ പെട്ടെന്നുതന്നെ ഇങ്ങനെയൊരു നിഗമനത്തിൽ എത്തണമെന്നില്ല. എങ്കിലും ദൈവത്തോടു നിർമലമായ സ്നേഹമുള്ള ആത്മാവിനെ പലരും ഭയപ്പെടുന്നു. അത്തരമൊരു ആത്മാവിനെ എതിർക്കാനുള്ള ഭയമാണ് അവർക്കുള്ള “ഭയം”. ദുഷ്ടലക്ഷ്യങ്ങളുള്ളവർ അത്തരമൊരാളെ ആക്രമിക്കാൻ ധൈര്യപ്പെടുകയില്ല; കാരണം, അത് തങ്ങൾക്കുതന്നെ തിരിച്ചടിയായേക്കാമെന്ന് അവർക്കറിയാം. അസാധ്യമാണ്…

വിചിന്തനം 336: ലോകത്തിന്റെ സമ്പത്തോ…അതോ ദൈവമോ?

ഭൗമികസമ്പത്തുകൾ നാം എത്രയധികം ആഗ്രഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ സകല നിധികളും നിങ്ങൾക്കു മാത്രമായി ലഭിച്ചാലും, നിങ്ങളുടെ ഹൃദയത്തിലെ ആകാംക്ഷ ശമിപ്പിക്കാൻ അതിനു കഴിയില്ല. നിങ്ങളുടെ ഉള്ളിലെ ശൂന്യത നിറയ്ക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ: കർത്താവും അവിടുത്തെ വിശുദ്ധ തിരുഹിതവും. മറ്റൊന്നിനും…