മലയാളം

വിചിന്തനം 121: നിങ്ങളുടെ ഹൃദയാന്തരത്തിലെ രഹസ്യത്തോട്ടം

നിങ്ങളുടെ വീടിന്റെ ഉള്ളിൽ, ആരുടെയും കണ്ണിൽപ്പെടാത്ത ഒരു നടുമുറ്റവും അതിൽ ഒരു തോട്ടവും ഉണ്ടെന്ന് സങ്കൽപ്പിക്കുക. ഈ രഹസ്യത്തോട്ടത്തെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. നിങ്ങൾ നടുകയും മണ്ണിളക്കുകയും അധ്വാനിക്കുകയും കളപറിക്കുകയും വിളവെടുക്കുകയും ചെയ്തിരുന്ന ഇടമായിരുന്നു അത്. ഈ തോട്ടത്തിലെ വിളവ് പിന്നീട് രഹസ്യമായി വിതരണം ചെയ്തിരുന്നത്…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 120: ദൈവത്തോടുള്ള നിർമലസ്നേഹം

നിങ്ങളുടെ ജീവിതത്തിന്റെ പരമമായ ലക്ഷ്യം സ്നേഹമാണ്.  കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഒന്നാമതായി ദൈവത്തെ നിർമലമായ സ്നേഹത്തോടെ സ്നേഹിക്കുക എന്നതാണ് അത്.  സ്നേഹം നിർമലമാകണമെങ്കിൽ, അത് എല്ലാ സ്വാർഥതയിൽനിന്നും മോചിതമാകണം.  നിർമലസ്നേഹം സ്നേഹിക്കപ്പെടുന്ന വ്യക്തിയെ മാത്രമേ നോക്കുന്നുള്ളൂ.  നിർമലമായ സ്നേഹത്തോടെ നാം ദൈവത്തെ സ്നേഹിക്കുമ്പോൾ, നാം…

കൂടുതൽ വായിക്കുക

വിചിന്തനം 119: ആന്തരികവും ബാഹ്യവുമായ ആത്മനിഗ്രഹങ്ങൾ

ഈ ലോകത്തിലെ കടന്നുപോകുന്ന വസ്തുക്കളോടുള്ള ആസക്തിയിൽനിന്ന് കൂടുതൽ സ്വതന്ത്രരാകാൻ സ്വന്തം ഇച്ഛയെ നിഷേധിക്കുന്ന അഭ്യാസമാണ് ആത്മനിഗ്രഹം.  ദൈവത്തോടും അവിടുത്തെ വിശുദ്ധ ഹിതത്തോടുമല്ലാതെ മറ്റൊന്നിനോടും ആസക്തിയില്ലാത്തവരാകാൻ നാം പരിശ്രമിക്കണം.  നമുക്ക് ഇഷ്ടമുള്ളതോ നാം ആഗ്രഹിക്കുന്നതോ ആയ എല്ലാം മോശമാണെന്നല്ല; എന്നാൽ യഥാർഥ വിശുദ്ധി നാം ആഗ്രഹിക്കുന്നെങ്കിൽ, നമ്മുടെ…

കൂടുതൽ വായിക്കുക

വിചിന്തനം 118: ദുശ്ശാഠ്യമുള്ള ഹൃദയം

ദൈവകരുണ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിനെ നാം തടയുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് ദുശ്ശാഠ്യം.  പ്രത്യേകിച്ച്, അഹങ്കാരം മൂലം സ്വന്തം അഭിപ്രായത്തിൽ ദുശ്ശാഠ്യത്തോടെ ഉറച്ചുനിൽക്കുകയും അതുവഴി സത്യത്തോട് തുറവുള്ളവരാകാതിരിക്കുകയും ചെയ്യുമ്പോൾ, നാം കൃപയ്ക്കു മുന്നിൽ വാതിൽ അടയ്ക്കുകയാണ്.  ഇത്…

കൂടുതൽ വായിക്കുക

വിചിന്തനം 117: നിങ്ങളുടെ ഹൃദയത്തിന്റെ സംവൃതസങ്കേതം

ചില സന്യാസിനികളും സന്യാസികളും ഒരു സംവൃതസങ്കേതത്തിന്റെ അതിരുകൾക്കുള്ളിൽ ഏകാന്തവാസജീവിതം നയിക്കുന്നു.  ആ വിശ്വാസസമൂഹത്തിലെ അംഗമല്ലാത്ത ആർക്കും തക്ക കാരണമില്ലാതെ ആ സങ്കേതത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. മറ്റുള്ളവർക്ക് അധികാരിയുടെ അനുമതിയോടെ മാത്രമേ പ്രവേശിക്കാനാകൂ.  ഒരുപക്ഷേ…

കൂടുതൽ വായിക്കുക

വിചിന്തനം 116: ദൈവം നമ്മെ ആശ്രയിക്കുന്നത്

തന്നെത്തന്നെ പൂർണ്ണമായി നിലനിർത്തുന്നതിനാൽ ദൈവം തികച്ചും സ്വതന്ത്രനാണ്.  പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും വർത്തിക്കുന്ന പരിപൂർണ്ണമായ ഐക്യമാണ്.  ഈ പരസ്പരാശ്രയത്വം മാത്രമേ അവർക്കു ആവശ്യമുള്ളൂ.  എങ്കിലും, ആശ്രിതനാകാൻ പരിശുദ്ധ ത്രിത്വം സ്വതന്ത്രമായി തിരഞ്ഞെടുത്തു…

കൂടുതൽ വായിക്കുക

ധ്യാനം 115: ദൈവതിരുഹിതം നിങ്ങളെ സുരക്ഷിതമായി കാക്കും

ദൈവം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഒരു ഭാവിപദ്ധതി മാത്രമല്ല ദൈവതിരുഹിതം; അതിനെക്കാൾ ഏറെ വിശാലമാണത്.  നിങ്ങളെക്കുറിച്ചുള്ള അവിടുത്തെ പ്രത്യാശകളെയും സ്വപ്നങ്ങളെയുംകാൾ വലുതാണത്.  അവിടുത്തെ തിരുഹിതമാണ് വിശുദ്ധിയിലേക്കുള്ള നിങ്ങളുടെ പാത; അത് അതിമഹത്തായ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടവുമാണ്.  അവിടുത്തെ തിരുഹിതത്തിന് ക്രിയാത്മകവും നിഷ്ക്രിയവുമായ (അനുവദനാത്മകമായ) വശങ്ങളുണ്ട്.  അത്…

കൂടുതൽ വായിക്കുക

വിചിന്തനം 114: ലോകത്തോടുള്ള അനാസക്തി

വിശുദ്ധഗ്രന്ഥത്തിൽ പലപ്പോഴും “ലോകത്തെ” പരാമർശിക്കുന്നുണ്ട്; പ്രത്യേകിച്ച് ഈശോതന്നെ അതിനെക്കുറിച്ച് സംസാരിക്കുന്നു. ലോകം നിങ്ങളെ വെറുക്കുമെന്നും നിങ്ങളെ മനസ്സിലാക്കുകയില്ലെന്നും അവിടുന്ന് പറഞ്ഞു. വാസ്തവത്തിൽ, ലോകം നിങ്ങളെ പീഡിപ്പിക്കും. ചിലർക്ക് ഇത് ഭയത്തിനും മനോവ്യഥയ്ക്കും കാരണമായേക്കാം. നമ്മുടെ ഉള്ളിൽ ഈ ഫലങ്ങൾ ഉണ്ടാകുന്നത്…

കൂടുതൽ വായിക്കുക

ധ്യാനം 113: നിത്യപിതാവിനുള്ള ഒരു സമർപ്പണം

നമുക്ക് അർപ്പിക്കാവുന്ന ഏറ്റവും മഹത്തായ പ്രാർഥന “സമർപ്പണപ്രാർഥന”യാണ്. കുരിശിൽ ക്രിസ്തു അർപ്പിച്ച ഏക ബലിയോടു ചേർന്ന് പിതാവിന് അർപ്പിക്കുന്ന ഒരു ബലിയാണ് സമർപ്പണപ്രാർഥന. നാം നമ്മെത്തന്നെ അർപ്പിക്കുന്നത് സ്വന്തം നിലയ്ക്കല്ല. ക്രിസ്തുയേശുവിനോടു ചേർന്നാണ് നാം നമ്മെത്തന്നെ അർപ്പിക്കുന്നത്. പ്രത്യേകിച്ചും…

കൂടുതൽ വായിക്കുക

വിചിന്തനം 112: ദൈവസ്നേഹം ദൈവത്തിനായുള്ള നമ്മുടെ ആഗ്രഹം വർധിപ്പിക്കുന്നു

നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ആ സ്നേഹത്തിൽ ആനന്ദിക്കുകയും ചെയ്യുമ്പോൾ, ദൈവത്തിനായുള്ള നിങ്ങളുടെ ആഗ്രഹം വർധിക്കും.  നിങ്ങൾ അവിടുത്തെ എത്രയധികം അറിയുന്നുവോ, അത്രയധികം അവിടുത്തെ അറിയാൻ ആഗ്രഹിക്കും; അവിടുത്തെ അറിയാൻ എത്രയധികം ആഗ്രഹിക്കുന്നുവോ, അത്രയധികം അവിടുത്തെ അറിയുകയും ചെയ്യും.  അതുപോലെ, നിങ്ങൾ അവിടുത്തെ എത്രയധികം സ്നേഹിക്കുന്നുവോ, അത്രയധികം അവിടുത്തെ സ്നേഹിക്കാൻ ആഗ്രഹിക്കും…

കൂടുതൽ വായിക്കുക