ധ്യാനം 256: കഴിയുന്നതിന്റെ പരമാവധി ചെയ്യുക
ദൈവം നമ്മോട് ആവശ്യപ്പെടുന്നത് വിജയിക്കാനല്ല, വിശ്വസ്തരായിരിക്കാനാണ് എന്ന വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ പലപ്പോഴും ഉദ്ധരിക്കപ്പെടാറുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കർത്താവിന്റെ വിശുദ്ധ ഹിതത്തോട് വിശ്വസ്തരായിരിക്കാൻ പരിശ്രമിച്ചുകൊണ്ട്, നമുക്ക് കഴിയുന്നതിൽ ഏറ്റവും നല്ലത് അവിടുത്തേക്ക് സമർപ്പിക്കാനും ബാക്കിയുള്ളത് അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ചിലപ്പോൾ, നാം ചെയ്യുന്ന “ഏറ്റവും നല്ലത്” ആഗ്രഹിച്ച നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ലെന്നു തോന്നിയേക്കാം…