മലയാളം

ധ്യാനചിന്ത 197: എനിക്ക് ദാഹിക്കുന്നു

“എനിക്ക് ദാഹിക്കുന്നു.” ലളിതമായ ഈ രണ്ടു വാക്കുകൾക്ക് എത്രയോ ആഴമായ അർത്ഥമുണ്ട്. നമ്മുടെ കർത്താവ് കുരിശിൽനിന്നാണ് അവ അരുളിച്ചെയ്തത്. അവിടുത്തെ ദാഹം ശമിപ്പിക്കാനായി വീഞ്ഞിൽനിന്നുള്ള വിനാഗിരിയിൽ മുക്കിയ ഒരു സ്പോഞ്ച് നൽകിക്കൊണ്ട് ഒരു പടയാളി അൽപ്പം ആശ്വാസം പകരാൻ ശ്രമിച്ചു. വിനാഗിരിയായി മാറിയ വീഞ്ഞ്, മാറ്റം സംഭവിച്ച ആത്മാവിന്റെ പ്രതീകമാണ്…

ധ്യാനം 196: മറ്റുള്ളവരിൽ ഈശോയെ സ്നേഹിക്കുക

“എന്റെ സഹോദരന്മാരിൽ ഏറ്റവും ചെറിയവന് നിങ്ങൾ ചെയ്യുന്നതെന്തും എനിക്കുതന്നെയാണ് ചെയ്യുന്നത്” (മത്തായി 25:40) എന്ന സുവിശേഷഭാഗം നമുക്ക് ഏറെ പരിചിതമാണ്. എന്നാൽ നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? വിശ്വസിക്കുന്നെങ്കിൽ, ഈശോയെ സ്നേഹിക്കുക എളുപ്പമാണെന്നും അതിനുള്ള അവസരം നിങ്ങൾക്ക് എല്ലായ്‌പ്പോഴും…

വിചിന്തനം 195: നമ്മുടെ മധുരാനന്ദം

വീഞ്ഞ് രുചിച്ചുനോക്കി അതിന്റെ ഗുണനിലവാരം തിരിച്ചറിയുന്നതിൽ നിങ്ങൾ വിദഗ്ധനാണെന്നിരിക്കട്ടെ. മികച്ച ഒരു കുപ്പി വീഞ്ഞിനും വിലകുറഞ്ഞ ഒന്നിനും ഇടയിൽ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ, തീർച്ചയായും നിങ്ങൾ മികച്ചതുതന്നെ തിരഞ്ഞെടുക്കും. അവ തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കറിയാം; അതിനാൽ, നല്ല വീഞ്ഞ് ലഭ്യമാണെന്ന് അറിയുമ്പോൾ…

ധ്യാനചിന്ത 193: മടിക്കരുത്

നിങ്ങൾക്ക് പത്തു ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചാൽ, “വേണ്ട, എനിക്ക് $100 മാത്രം തന്നാൽ മതി, അത്രയേ എനിക്കു വേണ്ടൂ” എന്നു നിങ്ങൾ ഒരുപക്ഷേ പറയില്ല. എന്നിട്ടും ദൈവകരുണയുടെ കാര്യത്തിൽ നാം പലപ്പോഴും ചെയ്യുന്നത് അതുതന്നെയാണ്. ദൈവം സമ്പത്തിന്റെ സമൃദ്ധി നമുക്കു വാഗ്ദാനം ചെയ്യുന്നു; നാമാകട്ടെ അതിൽ ഒരു ചെറിയ ഭാഗം മാത്രം സ്വീകരിക്കാൻ തീരുമാനിക്കുന്നു. എന്തുകൊണ്ടാണത്? അവിടുത്തെ കരുണയ്ക്ക് അതിരുകളില്ല. അത് അനന്തമാണ്. നാം…

വിചിന്തനം 192: നല്ല കാലത്തും ദുരിതകാലത്തും ദൈവത്തെ സ്നേഹിക്കുക

എല്ലാം നന്നായിരിക്കുമ്പോൾ ദൈവത്തെ “സ്നേഹിക്കുക” എളുപ്പമാണ്.  എന്നാൽ എല്ലാം നന്നായിരിക്കുമ്പോൾ നമ്മുടെ സ്നേഹം പരീക്ഷിക്കപ്പെടുന്നില്ല.  മനുഷ്യസഹനത്തിലൂടെ വരുന്ന പരീക്ഷണം ദൈവത്തോടുള്ള നമ്മുടെ സ്നേഹം വ്യക്തമാക്കുന്നു.  ഇത് നമ്മുടെ ആത്മീയജീവിതത്തിന് ഏറെ ഫലദായകമാകാം.  ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മറ്റൊന്നുമല്ലെന്ന് വിശ്വസിക്കാൻ എളുപ്പമാണ്…

പരിചിന്തനം 189: ഭയത്തെ അതിജീവിക്കൽ

പല കാരണങ്ങളാൽ ഭയം ഉണ്ടാകുന്നു. തൊട്ടുമുന്നിലുള്ള ഏതെങ്കിലും അപകടം തിരിച്ചറിയുമ്പോൾ, ഒരുതരം സ്വയംരക്ഷാസംവിധാനമെന്ന നിലയിൽ പെട്ടെന്ന് ഭയം ഉളവാകുന്നു. ഉദാഹരണത്തിന്, ഒരു കാർ പെട്ടെന്ന് നിങ്ങളുടെ പാതയിലേക്ക് തിരിഞ്ഞുവരുന്നതാണ് ആ അപകടമെങ്കിൽ, ഈ ഭയം നിങ്ങളുടെ ജീവൻതന്നെ രക്ഷിച്ചേക്കാം. പെട്ടെന്നുണ്ടാകുന്ന ഭയം നിങ്ങളെ നടപടി സ്വീകരിക്കാൻ…

വിചിന്തനം 188: കർത്താവിന്റെ ആവശ്യങ്ങൾ

കർത്താവ് നിങ്ങളോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടാൽ, നിങ്ങൾക്ക് മറ്റൊരു മാർഗമുണ്ടോ? “ഇല്ല” എന്നു പറയാൻ നിങ്ങൾക്കു കഴിയുമെന്ന അർത്ഥത്തിൽ അതുണ്ട്. എന്നാൽ അത് പാപമാണ്. പക്ഷേ, ക്രിസ്തുവിനെ അനുഗമിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ലക്ഷ്യം സ്വർഗമാണെങ്കിൽ, കർത്താവ് നമ്മോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ നാം കടപ്പെട്ടവരാണെന്നു പറയുന്നതാണ് ഉചിതം. അവിടുത്തെ…

ധ്യാനചിന്ത 175:  ജീവിതത്തിലെ ചെറിയ കാര്യങ്ങളിലാണ് സ്നേഹം കണ്ടെത്തുന്നത്

നിങ്ങളുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യവും വിശ്വാസത്തോടെ പങ്കുവയ്ക്കാൻ കഴിയുന്ന ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നത് എത്ര മനോഹരമാണ്!  മറ്റുള്ളവരെ അറിയാനും മറ്റുള്ളവർ നമ്മെ അറിയാനും നാം ആഗ്രഹിക്കുന്നു.  ഏറ്റവും ചെറിയൊരു ബുദ്ധിമുട്ടുപോലും തുറന്നുപറയാനോ ഏറ്റവും ചെറിയൊരു സന്തോഷം പ്രകടിപ്പിക്കാനോ കഴിയുന്ന ഒരാളെ കണ്ടെത്തുമ്പോൾ, നിങ്ങൾ ഒരു യഥാർഥ സുഹൃത്തിനെ കണ്ടെത്തിയിരിക്കുന്നു.  കർത്താവ്…

ധ്യാനചിന്ത 174: ദൈവം നിശ്ചയിക്കുന്ന സമയം തികച്ചും ഉചിതമാണ്

ഈ ലോകത്തിൽ ദൈവതിരുഹിതം നിറവേറ്റാനും അവിടുത്തേക്കുവേണ്ടി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുമ്പോൾ, ചിലപ്പോൾ നമ്മുടെ രീതിയിലും നാം നിശ്ചയിക്കുന്ന സമയത്തും കാര്യങ്ങൾ ചെയ്യാൻ നാം ശ്രമിച്ചേക്കാം.  എന്നാൽ ദൈവതിരുഹിതം യഥാർഥത്തിൽ നിറവേറ്റാൻ നിങ്ങൾ തീക്ഷ്ണമായി പ്രാർഥിക്കുകയും അവിടുത്തെ വിശുദ്ധ തിരുഹിതത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുകയും വേണം; അതിനുശേഷം സമർപ്പിക്കേണ്ടത്…

ധ്യാനം 173: ഒരുവനുമായുള്ള ഐക്യം മൂവരുമായുള്ള ഐക്യമാണ്

പരിശുദ്ധ ത്രിത്വത്തിന് ഒരേയൊരു ദൈവസ്വഭാവമാണുള്ളതെങ്കിലും, വ്യതിരിക്തരായ മൂന്ന് വ്യക്തികളായി നിലകൊള്ളുന്നു എന്നാണ് വിവരിക്കപ്പെടുന്നത്.  അതിനാൽ, വ്യതിരിക്തരായ ആ മൂന്ന് വ്യക്തികളും പരിപൂർണമായ ഐക്യത്തിൽ പങ്കുചേരുന്നു.  വാസ്തവത്തിൽ, അവർ പരസ്പരം വ്യതിരിക്തരല്ലെങ്കിൽ, അവർക്ക് “ഐക്യപ്പെട്ടിരിക്കാൻ” കഴിയുമായിരുന്നില്ല.  അതിനാൽ ഇങ്ങനെ പറയേണ്ടത് ആവശ്യമാണ്…