മലയാളം

വിചിന്തനം 127: അനുസരണത്തിലൂടെയുള്ള ദൈവസ്നേഹം

നിങ്ങളുടെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്.  എന്നാൽ നിങ്ങൾ ഇത് എങ്ങനെ ചെയ്യും?  ദൈവത്തോടുള്ള സ്നേഹം നമ്മുടെ ജീവിതത്തിൽ പ്രവൃത്തിയിലൂടെ പ്രകടമാകുന്നത് എങ്ങനെയാണ്?  ആത്യന്തികമായി, വിശുദ്ധമായ അനുസരണത്തിലൂടെയാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്.  മറ്റെല്ലാറ്റിനുമുപരിയായി അവിടുത്തെ ദൈവികഹിതം നാം അനുസരിക്കണം.  ഒരുപക്ഷേ…

വിചിന്തനം 125: ബലിയാത്മാവ്

സഹനത്തിന്റെ ഒരു പ്രത്യേക ദൗത്യത്തിനായി നമ്മുടെ കർത്താവ് ചിലരെ തിരഞ്ഞെടുക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? ഭൂമിയിൽ നിരപരാധിയായിരിക്കെ താൻ അനുഭവിച്ച സഹനങ്ങളോട് കൂടുതൽ പൂർണമായി അനുരൂപരാകാൻ അവിടുന്ന് ചുരുക്കം ചിലരെ തിരഞ്ഞെടുക്കുന്നു. ഈ വിശുദ്ധാത്മാക്കൾ പലവിധത്തിലും വ്യത്യസ്തമായ രീതികളിലും സഹിക്കുന്നു. അവർ ഈശോയുടെതന്നെ നിരപരാധമായ സഹനങ്ങളുടെ തുടർച്ചയാണ്…

വിചിന്തനം 122: നിങ്ങൾക്കു തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ

ലോകത്തിലെ സകല സമ്പത്തിനും ഈശോയുമായുള്ള ഉറ്റതും സ്നേഹനിർഭരവുമായ ബന്ധത്തിനും ഇടയിൽ തിരഞ്ഞെടുക്കാൻ കഴിഞ്ഞാൽ, നിങ്ങൾ ഏതു തിരഞ്ഞെടുക്കും?  തിടുക്കത്തിൽ ഉത്തരം പറയരുത്.  ഈശോയെ തിരഞ്ഞെടുക്കുന്നതാണ് ശരിയായ ഉത്തരമെന്ന് നമുക്കറിയാമായിരിക്കാം. എന്നാൽ നിങ്ങൾ അവിടുത്തെ തിരഞ്ഞെടുക്കുമോ?  നിങ്ങൾ അനുഭവിക്കുന്ന അധികാരവും ലൗകികമായ “സ്വാതന്ത്ര്യവും” സങ്കൽപ്പിച്ചുനോക്കൂ…

വിചിന്തനം 121: നിങ്ങളുടെ ഹൃദയാന്തരത്തിലെ രഹസ്യത്തോട്ടം

നിങ്ങളുടെ വീടിന്റെ ഉള്ളിൽ, ആരുടെയും കണ്ണിൽപ്പെടാത്ത ഒരു നടുമുറ്റവും അതിൽ ഒരു തോട്ടവും ഉണ്ടെന്ന് സങ്കൽപ്പിക്കുക. ഈ രഹസ്യത്തോട്ടത്തെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. നിങ്ങൾ നടുകയും മണ്ണിളക്കുകയും അധ്വാനിക്കുകയും കളപറിക്കുകയും വിളവെടുക്കുകയും ചെയ്തിരുന്ന ഇടമായിരുന്നു അത്. ഈ തോട്ടത്തിലെ വിളവ് പിന്നീട് രഹസ്യമായി വിതരണം ചെയ്തിരുന്നത്…

വിചിന്തനം 117: നിങ്ങളുടെ ഹൃദയത്തിന്റെ സംവൃതസങ്കേതം

ചില സന്യാസിനികളും സന്യാസികളും ഒരു സംവൃതസങ്കേതത്തിന്റെ അതിരുകൾക്കുള്ളിൽ ഏകാന്തവാസജീവിതം നയിക്കുന്നു.  ആ വിശ്വാസസമൂഹത്തിലെ അംഗമല്ലാത്ത ആർക്കും തക്ക കാരണമില്ലാതെ ആ സങ്കേതത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. മറ്റുള്ളവർക്ക് അധികാരിയുടെ അനുമതിയോടെ മാത്രമേ പ്രവേശിക്കാനാകൂ.  ഒരുപക്ഷേ…

ധ്യാനം 107: കുമ്പസാരത്തിൽ നിങ്ങളുടെ ആത്മാവ് തുറന്നുകാട്ടൽ

ദൈവം തന്റെ പ്രതിനിധികളായി തന്റെ വൈദികരെ നമ്മുടെ അടുത്തേക്ക് അയയ്ക്കുന്നു.  വൈദികർ പൂർണ്ണരല്ലെങ്കിലും, അവർ ദൈവത്തിന്റെ പ്രതിനിധികൾതന്നെയാണ്.  അനുരഞ്ജന കൂദാശയിൽ ഇത് വിശേഷാൽ സത്യമാണ്.  ആ കൂദാശയെ നാം സമീപിക്കേണ്ടത് അത്യാവശ്യമാണ്…

ധ്യാനചിന്ത 106: ക്രിസ്തുവിൽ ഉറങ്ങുക

ഓരോ രാത്രിയും ഉറങ്ങാൻ പോകുമ്പോൾ, നമ്മുടെ കർത്താവിന്റെ കൃപയിലും കരുണയിലും ഉറങ്ങാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.  പുതുജീവനും ഉന്മേഷവും നേടാനായി അവിടുത്തെ കരങ്ങളിൽ വിശ്രമിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.  ഉറക്കം പ്രാർത്ഥനയുടെ ഒരു പ്രതിരൂപമാണ്; വാസ്തവത്തിൽ, അത് പ്രാർത്ഥനയുടെ ഒരു രൂപമായിത്തീരാനും കഴിയും.  വിശ്രമിക്കുക എന്നത് ദൈവത്തിൽ വിശ്രമിക്കുക എന്നതാണ്.  ഓരോ…

വിചിന്തനം 105: ദൈവത്തിന്റെ അന്തർവാസം ഉളവാക്കുന്ന ഫലങ്ങൾ

നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ ദൈവം പൂർണ്ണമായി വസിച്ചാൽ നിങ്ങൾ എന്തായിരിക്കും അനുഭവിക്കുക? സമാധാനവും ആനന്ദവും വിസ്മയവും! ഈ ദാനങ്ങളിലൂടെയും പരിശുദ്ധ ത്രിത്വത്തിന്റെ അന്തർവാസത്തിലൂടെയും, കഷ്ടതകളെ നേരിടാൻ ധൈര്യവും ഭയത്തെ അകറ്റാൻ ശക്തിയും ആർക്കും തകർക്കാനാവാത്ത ഒരു പ്രതിരോധവും നിങ്ങൾക്കു ലഭിക്കും…

വിചിന്തനം 104: കരുണയുടെ ജപമാല

നമ്മുടെ ക്രൈസ്തവ ജീവിതയാത്രയിൽ പ്രാർത്ഥന അനിവാര്യമാണ്. പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ ആത്മാവിനെ ദൈവസന്നിധിയിൽ തുറന്നുവച്ച് ഹൃദയത്തിൽനിന്നു സംസാരിക്കുന്നത് നല്ലതാണ്. എന്നാൽ പ്രാർത്ഥന നിങ്ങളുടെ വിശ്വാസത്തിനും ദൈവത്തെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന എല്ലാറ്റിനും അനുസൃതമായിരിക്കണം. ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ യഥാർത്ഥ അറിവ് അതിൽ പ്രതിഫലിക്കുകയും അവിടുത്തെ കരുണയെ അത് വിളിച്ചപേക്ഷിക്കുകയും വേണം. ജപമാല…

ധ്യാനചിന്ത 103: ദൈവത്തെക്കുറിച്ചുള്ള അറിവ് വാക്കുകൾക്കതീതമാണ്

പരിശുദ്ധ ത്രിത്വവുമായുള്ള കൂട്ടായ്മ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രലക്ഷ്യമായിരിക്കണം.  നാം അവരോടു സംഭാഷണത്തിലേർപ്പെടുകയും വാക്കുകളിലൂടെ സംസാരിക്കുകയും ചെയ്യുമെങ്കിലും, ആശയവിനിമയത്തിന്റെ ഏറ്റവും ആഴമായ രൂപം വാക്കുകൾക്കതീതമാണ്.  അത് ഒരു ഐക്യപ്പെടലാണ്, നമ്മെത്തന്നെ സമർപ്പിക്കലാണ്, അവരുടെ കരുണയിൽ ആനന്ദപൂർവം മുഴുകലാണ്.  അറിയുന്നതും സംഭാഷണത്തിലേർപ്പെടുന്നതും…