മലയാളം

വിചിന്തനം 91: മറ്റൊരാൾക്കുവേണ്ടിയുള്ള പ്രാർഥന വാതിൽ തുറക്കുന്നു

മറ്റൊരാൾക്ക് യഥാർഥത്തിൽ എന്താണ് ആവശ്യമെന്ന് ദൈവത്തിനു മാത്രമേ അറിയൂ.  ദൈവം ഈ പ്രത്യേക കൃപ നമുക്കു നൽകിയാലല്ലാതെ മറ്റൊരാളുടെ ആത്മാവിനെ വായിച്ചറിയാൻ നമുക്കു കഴിയില്ല.  എന്നാൽ മറ്റുള്ളവർക്കുവേണ്ടി തീക്ഷ്ണമായി പ്രാർഥിക്കാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.  ചിലപ്പോൾ, നാം മനസ്സു തുറന്നിരിക്കുന്നുവെങ്കിൽ, തീക്ഷ്ണമായി പ്രാർഥിക്കേണ്ടതിന്റെ ആവശ്യം ദൈവം നമ്മുടെ ഹൃദയത്തിൽ ഉണർത്തും…

വിചിന്തനം 90: എല്ലാവരുമായുള്ള ഐക്യം

പരസ്പരം ഐക്യത്തിൽ ജീവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഐക്യം ഇല്ലാതാകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളിലും സമൂഹങ്ങളിലും രാജ്യങ്ങൾക്കിടയിലും അനുഭവപ്പെടുന്നു. മറ്റെന്തിനെക്കാളും നമ്മെ ഒന്നിപ്പിക്കുന്നത് എന്താണ്? സർവോപരി, മറ്റു ആത്മാക്കളുമായി നാം ഐക്യപ്പെട്ടിരിക്കുന്നത് നമ്മുടെ…

വിചിന്തനം 89: ഉദാരമായ സ്നേഹത്തിന്റെ ശക്തി

നമ്മുടെ പ്രാർഥനകളും ദൈവത്തിന്റെ കരുണയും ആവശ്യമുള്ള എത്രയോ ആത്മാക്കളുണ്ട്. സ്വന്തം പാപത്തിൽ ഉറച്ചുനിൽക്കുന്ന ആത്മാക്കളാണിവർ. നാം അവർക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടാകാം; എന്നാൽ അതിന് കാര്യമായ ഫലമൊന്നും കാണുന്നില്ലെന്നു തോന്നുന്നു. നമുക്ക് കൂടുതലായി എന്തു ചെയ്യാൻ കഴിയും? ചിലപ്പോൾ, ഏറ്റവും വലിയ മധ്യസ്ഥപ്രാർഥന…

ധ്യാനചിന്ത 88: രൂപാന്തരപ്പെട്ട ആന്തരിക സഹനം

പലരും തങ്ങളുടെ ആത്മാവിൽ വളരെ കനത്ത ഭാരങ്ങൾ വഹിക്കുന്നു.  പുറമേ അവർ സന്തോഷവും സമാധാനവും പ്രസരിപ്പിക്കുന്നുണ്ടാകാം.  എന്നാൽ അവരുടെ ആത്മാവിനുള്ളിൽ വലിയ വേദനയും ഉണ്ടാകാം.  നാം ക്രിസ്തുവിനെ അനുഗമിക്കുമ്പോൾ, നമ്മുടെ ആന്തരികവും ബാഹ്യവുമായ ഈ രണ്ട് അനുഭവങ്ങളും പരസ്പരവിരുദ്ധമല്ല.  പലപ്പോഴും…

വിചിന്തനം 84: പരിശുദ്ധ തിരുവോസ്തി

പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെ നാം എത്ര ആഴത്തിൽ സ്നേഹിച്ചാരാധിച്ചാലും മതിയാവുകയില്ല.  പരിശുദ്ധ കുർബാനയിൽ സന്നിഹിതനായ അവിടുത്തെ മുമ്പിലായിരിക്കുമ്പോൾ, മറഞ്ഞ രൂപത്തിൽ സന്നിഹിതനായിരിക്കുന്ന സർവശക്തനായ ദൈവത്തെ നാം കാണണം.  അവിടുന്ന് കരുണയും നിത്യജീവനും നിത്യനായ…

ധ്യാനചിന്ത 80: നമ്മുടെ മരണനേരത്ത്

“നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർഥന നിങ്ങൾ ചൊല്ലിയിട്ടുണ്ടെങ്കിൽ, ഈ ലോകത്തിലെ നിങ്ങളുടെ അവസാന നേരത്തിനായി നിങ്ങൾ പ്രാർഥിച്ചിട്ടുണ്ട്: “ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.”  മരണം പലരെയും ഭയപ്പെടുത്തുന്നു; നമ്മുടെ മരണനേരത്തെക്കുറിച്ച് ചിന്തിക്കാൻ സാധാരണയായി നാം ആഗ്രഹിക്കാറുമില്ല.  എന്നാൽ…

വിചിന്തനം 75: മറ്റുള്ളവരിൽ ക്രിസ്തുവിനെ കണ്ടുമുട്ടുക

ദിവ്യകാരുണ്യം യഥാർത്ഥത്തിൽ പരിശുദ്ധമാണ്. നാം അതിനെ വണങ്ങുകയും അങ്ങേയറ്റം ആദരവോടെ സമീപിക്കുകയും ചെയ്യുന്നു. നമ്മുടെ കർത്താവിനെ നാം ഒരിക്കലും വലിച്ചെറിയുകയോ തറയിലോ ആദരവിനു നിരക്കാത്ത ഏതെങ്കിലും സ്ഥലത്തോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല. എന്നിട്ടും, ഈശോയോടു കാണിക്കുന്ന അതേ ആദരവോടെ മറ്റുള്ളവരോട് പെരുമാറുന്നതിൽ നാം പലപ്പോഴും വീഴ്ച വരുത്തുന്നു…

വിചിന്തനം 74: അനുകമ്പയുള്ള ഒരു ഹൃദയം

“സഹതാപവും” “അനുകമ്പയും” തമ്മിൽ വ്യത്യാസമുണ്ടോ? ഉണ്ടെങ്കിൽ, എന്താണ് ആ വ്യത്യാസം? ഇവയിൽ ഏതാണ് കൂടുതൽ അഭിലഷണീയം? സഹതാപം എന്നതുകൊണ്ട് അർഥമാക്കുന്നത് മറ്റൊരാളെയോർത്ത് നമുക്കു വിഷമം തോന്നുന്നു എന്നുമാത്രമാണ്. ഒരർഥത്തിൽ, നമുക്ക് അവരോട് അലിവു തോന്നുന്നു എന്നാണത്. എന്നാൽ അനുകമ്പ അതിലും വളരെ ആഴമുള്ളതാണ്. അതിനർഥം നാം…

ധ്യാനചിന്ത 73: ഈശോയോടുള്ള നമ്മുടെ ആഗ്രഹത്തിൽ വളരുക

നാം ഈശോയെ എത്രയധികം അറിയുന്നുവോ, അത്രയധികം അവിടുത്തെ ആഗ്രഹിക്കുന്നു.  നാം അവിടുത്തെ എത്രയധികം ആഗ്രഹിക്കുന്നുവോ, അത്രയധികം അവിടുത്തെ അറിയുന്നു.  അറിയുകയും ആഗ്രഹിക്കുകയും, ആഗ്രഹിക്കുകയും അറിയുകയും ചെയ്യുന്ന മനോഹരമായ ഒരു ചാക്രിക അനുഭവമാണിത് (ഡയറി #273 കാണുക)…

വിചിന്തനം 60: ആത്മീയ വരൾച്ചയെ നേരിടുമ്പോൾ

ചിലപ്പോഴൊക്കെ നിങ്ങളുടെ ആത്മാവ് ആത്മീയ വരൾച്ചയിലാണെന്ന് തോന്നാറുണ്ടോ?  ദൈനംദിന ജീവിതത്തിൽ കൂടുതൽ ആത്മീയ ആശ്വാസം ലഭിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കാറുണ്ടോ?  ഇത് സാധാരണമായ ഒരു പോരാട്ടമാണ്; ഇതിനെക്കുറിച്ച് നാം ആശങ്കപ്പെടേണ്ടതില്ല.  ദൈവഹിതം നിറവേറ്റുക എന്നതാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ പ്രാഥമിക ലക്ഷ്യം.  പലപ്പോഴും…