മലയാളം

ധ്യാനം 248: പരിധിയില്ലാത്ത വിഭവങ്ങൾ

വളരെ ചെറിയ അളവിലുള്ള ഓക്സിജനെ പരിധിയില്ലാത്ത അളവിൽ ഊർജമാക്കി മാറ്റുന്ന ഒരു യന്ത്രം നിർമിച്ചുകൊണ്ട്, പരിധിയില്ലാത്ത പ്രകൃതിവിഭവങ്ങളുടെ ഒരു ഉറവിടം നിങ്ങൾ കണ്ടെത്തിയെന്ന് സങ്കൽപ്പിക്കുക. നിങ്ങൾ നിർമിച്ച യന്ത്രം പ്രവർത്തിപ്പിച്ചാൽ മാത്രം മതി, ഊർജം ഉൽപാദിപ്പിക്കപ്പെടുന്നു…

വിചിന്തനം 246: ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ

ദിവ്യകാരുണ്യം സ്വീകരിച്ചതിനുശേഷം നിങ്ങൾ എന്താണ് ചെയ്യുന്നത്? ചിന്തകൾ അലഞ്ഞുതിരിയുകയും ചുറ്റുമുള്ളവരെ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട്, നമ്മുടെ കർത്താവിനെ യഥാർഥമായ ആത്മീയതലത്തിൽ കണ്ടുമുട്ടാതെ, അശ്രദ്ധയോടെയാണോ നിങ്ങൾ നിങ്ങളുടെ ഇരിപ്പിടത്തിലേക്കു മടങ്ങുന്നത്? അതോ ആ നിമിഷം യഥാർഥ പ്രാർഥനയുടെയും ദൈവവുമായുള്ള ഐക്യത്തിന്റെയും നിമിഷമാകാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ…

വിചിന്തനം 238: അന്ധകാരത്തിന്റെ വേളകളിലെ വിശ്വസ്തത

കുരിശിന്റെ വിശുദ്ധ യോഹന്നാൻ “ആത്മാവിന്റെ ഇരുണ്ട രാത്രി” എന്നും “അരൂപിയുടെ ഇരുണ്ട രാത്രി” എന്നും വിശേഷിപ്പിച്ച സവിശേഷമായ ആധ്യാത്മിക അന്ധകാരത്തിലേക്ക് വിശുദ്ധ ഫൗസ്റ്റീനയും മറ്റു മഹാവിശുദ്ധരിൽ പലരും പ്രവേശിച്ചെങ്കിലും, നാമെല്ലാവരും ഏതെങ്കിലുമൊരു രൂപത്തിലോ…

വിചിന്തനം 237: വിശ്വാസത്തിന്റെ അന്ധകാരം നമ്മുടെ സ്നേഹത്തെ ശുദ്ധീകരിക്കുന്നു

വിശുദ്ധ ഫൗസ്റ്റീന ഉൾപ്പെടെ മഹാന്മാരായ അനേകം വിശുദ്ധർ ദൈവവുമായുള്ള ബന്ധത്തിൽ ആന്തരികമായ അന്ധകാരം അനുഭവിച്ചിട്ടുണ്ട്.  ഏറെ നിഗൂഢമായ ഒരു അനുഭവമാണിത്.  ഒരു ആത്മാവ് ദൈവവുമായി കൂടുതൽ ഉറ്റബന്ധത്തിലേക്കു വളരുമ്പോൾ, ആ യാത്രയിൽ അനേകം ആശ്വാസങ്ങളും സ്നേഹാനുഭൂതികളും…

വിചിന്തനം 232: കൊടുങ്കാറ്റിനെ ശാന്തമാക്കൽ

ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കിയ സംഭവം ഓർക്കുക (മത്തായി 8:23-27). ജീവിതത്തിൽ നിങ്ങൾ നേരിടുന്ന പ്രത്യേക വെല്ലുവിളികൾക്കിടയിൽ അവിടുന്ന് നിങ്ങൾക്കു സമാധാനം നൽകുന്നതിന്റെ പ്രവചനാത്മകമായ ഒരു അടയാളമായിട്ടാണ് ഈ അത്ഭുതപ്രവൃത്തി ചെയ്തത്…

വിചിന്തനം 229: അനുദിന രക്തസാക്ഷിത്വം

ആദിമസഭാപിതാക്കളിൽ ഒരാൾ (തെർത്തുല്യൻ) ഇങ്ങനെ പറഞ്ഞു: “രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ്.”  വിശ്വാസത്തിനുവേണ്ടി സ്വന്തം രക്തം ചൊരിയുന്നത് ആത്യന്തികമായി ഒരു ദുരന്തമല്ല എന്നാണ് ഇതിനർത്ഥം…

വിചിന്തനം 227: മനുഷ്യരുടെ പദ്ധതികൾ വിഫലമാകുന്നു

നമ്മുടെ ജീവിതത്തിനും ദൈവമഹത്വത്തിനുമായി മഹത്തായതെന്ന് നാം കരുതുന്ന ഒരു പദ്ധതി ആവിഷ്കരിക്കുക എളുപ്പമാണ്. നമുക്ക് ചിന്തിക്കാനും ആസൂത്രണം ചെയ്യാനും കാര്യങ്ങൾ ഒരു പ്രത്യേക രീതിയിൽ വികസിപ്പിച്ച് ക്രമീകരിക്കാനും കഴിയും; എന്നാൽ ഒടുവിൽ നാം ആവിഷ്കരിച്ചത് ദൈവത്തിന്റെ മനസ്സിലുള്ളതല്ലെന്ന് തിരിച്ചറിഞ്ഞേക്കാം…

വിചിന്തനം 219: കരുണ പ്രഘോഷിക്കുന്നതിലെ ബുദ്ധിമുട്ടുകൾ

നിങ്ങളുടെ ജീവിതത്തിൽ ദൈവകരുണയെ പൂർണ്ണമായി സ്വീകരിക്കാൻ നിങ്ങൾ സ്വയം സമർപ്പിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നങ്ങൾക്കുപോലും അതീതമായ രൂപാന്തരം നിങ്ങൾക്കുണ്ടാകും. എന്നാൽ മറ്റൊരു അനുഭവവും നിങ്ങൾക്കുണ്ടാകും. പാപത്തിൽ വീണ ലോകത്തിൽ കരുണ ജീവിക്കാനും പ്രഘോഷിക്കാനും ശ്രമിക്കുമ്പോൾ നിങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടും. ലോകം ദൈവകരുണയെ മനസ്സിലാക്കുന്നില്ല. കാഠിന്യവും വിധിക്കലും മാത്രമേ ലോകത്തിന് അറിയൂ. അത് പ്രതികാരം തേടുന്നു; ആദരിക്കുന്നത്…

ധ്യാനം 209: പാപശീലത്തെ അതിജീവിക്കൽ

പാപത്തെ അതിജീവിക്കാൻ ദൈവത്തിന്റെ കരുണ ആവശ്യമാണ്. പലപ്പോഴും നമ്മുടെ സ്വന്തം പരിശ്രമത്തിലൂടെ പാപത്തെ അതിജീവിക്കാൻ നാം ശ്രമിക്കുന്നു. ഇതു നിഷ്ഫലമായ ഒരു ശ്രമമാണ്; കാരണം സ്വന്തം പരിശ്രമത്തിലൂടെ നിങ്ങളുടെ പാപത്തെ നിങ്ങൾക്ക് ഒരിക്കലും അതിജീവിക്കാനാവില്ല. നിങ്ങൾ പോരാടുന്ന പാപത്തിൽനിന്ന് മോചിതരാകാൻ ഒരേയൊരു വഴിയേ ഉള്ളൂ, അത്…

ധ്യാനം 204: നിങ്ങളുടെ ആത്മാവിന്റെ ബാഹ്യദളപുടം

രൂപംകൊണ്ടുവരുന്ന ഇതളുകളെ ചുറ്റിപ്പൊതിഞ്ഞ്, അവ വളരുമ്പോൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന പുറം ഇലയാണ് പൂവിന്റെ ബാഹ്യദളപുടം. ഇളം ഇതളുകൾക്കു വളരാൻ ഒരുതരം “വളർത്തിടമായി” അത് മാറുന്നു. മറഞ്ഞിരിക്കുന്ന ഈ ഇടത്തിനുള്ളിൽ അവ വളരുമ്പോൾ, ബാഹ്യദളപുടം അവയെ സുരക്ഷിതമായി സൂക്ഷിക്കുന്നു. അവ വളർച്ച പ്രാപിച്ചുകഴിയുമ്പോൾ, ബാഹ്യദളപുടം തുറക്കുന്നു…