മലയാളം

വിചിന്തനം 191: അധികം സംസാരിക്കുന്ന ആത്മാവ്

ദൈവവുമായുള്ള ഐക്യത്തിന്റെ ആന്തരികജീവിതത്തിന് യഥാർഥ ഭീഷണിയാണ് സംസാരിക്കാനുള്ള അമിതമായ ആവശ്യം.  അല്ല, സംസാരിക്കുന്നത് പാപമല്ല; പലപ്പോഴും അത് മറ്റൊരാളോടു കാണിക്കുന്ന കാരുണ്യപ്രവൃത്തിയാണ്.  എന്നാൽ, അമിതമായി സംസാരിക്കുന്നത് ദൈവകരുണയ്ക്കു തടസ്സമാകുന്ന സമയങ്ങളുണ്ട്.  സംസാരം, അതിൽത്തന്നെ, …

ധ്യാനം 190: സൃഷ്ടി മുഴുവൻ ദൈവത്തിനു മഹത്വം നൽകുന്നു

എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേയൊരു പരമമായ ലക്ഷ്യത്തിനുവേണ്ടിയാണ്: പരിശുദ്ധ ത്രിത്വത്തിന് സ്തുതിയും മഹത്വവും അർപ്പിക്കുക.  ഈ ലക്ഷ്യത്തിനുവേണ്ടിയല്ലാതെ, ഇതിൽ കൂടുതലോ കുറവോ ആയ മറ്റൊന്നിനും വേണ്ടിയല്ല നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  മനുഷ്യരായ നാം നമ്മുടെ ആരാധനയുടെ സവിശേഷമായ സ്തുതിയും മഹത്വവും ദൈവത്തിന് അർപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു, നമ്മുടെ ജീവിതങ്ങളിലൂടെ…

പരിചിന്തനം 189: ഭയത്തെ അതിജീവിക്കൽ

പല കാരണങ്ങളാൽ ഭയം ഉണ്ടാകുന്നു. തൊട്ടുമുന്നിലുള്ള ഏതെങ്കിലും അപകടം തിരിച്ചറിയുമ്പോൾ, ഒരുതരം സ്വയംരക്ഷാസംവിധാനമെന്ന നിലയിൽ പെട്ടെന്ന് ഭയം ഉളവാകുന്നു. ഉദാഹരണത്തിന്, ഒരു കാർ പെട്ടെന്ന് നിങ്ങളുടെ പാതയിലേക്ക് തിരിഞ്ഞുവരുന്നതാണ് ആ അപകടമെങ്കിൽ, ഈ ഭയം നിങ്ങളുടെ ജീവൻതന്നെ രക്ഷിച്ചേക്കാം. പെട്ടെന്നുണ്ടാകുന്ന ഭയം നിങ്ങളെ നടപടി സ്വീകരിക്കാൻ…

വിചിന്തനം 188: കർത്താവിന്റെ ആവശ്യങ്ങൾ

കർത്താവ് നിങ്ങളോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടാൽ, നിങ്ങൾക്ക് മറ്റൊരു മാർഗമുണ്ടോ? “ഇല്ല” എന്നു പറയാൻ നിങ്ങൾക്കു കഴിയുമെന്ന അർത്ഥത്തിൽ അതുണ്ട്. എന്നാൽ അത് പാപമാണ്. പക്ഷേ, ക്രിസ്തുവിനെ അനുഗമിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ലക്ഷ്യം സ്വർഗമാണെങ്കിൽ, കർത്താവ് നമ്മോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ നാം കടപ്പെട്ടവരാണെന്നു പറയുന്നതാണ് ഉചിതം. അവിടുത്തെ…

ധ്യാനം 187: കൊടുങ്കാറ്റിനു ശേഷമുള്ള മഴവില്ല്

സൃഷ്ടി തന്നെ ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുകയും വിശ്വാസകാര്യങ്ങൾ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നത് എത്ര വിസ്മയകരമാണ്! ഒരു മഴവില്ലിനെക്കുറിച്ച് ചിന്തിക്കുക. അത് തിളക്കമുള്ളതും മനോഹരവും വർണശബളവും വിസ്മയമുണർത്തുന്നതുമാണ്. മഴവില്ല് കാണുമ്പോൾ എല്ലാവരും സന്തോഷിക്കുന്നു. എന്നാൽ മഴയോ കൊടുങ്കാറ്റോ ഇല്ലെങ്കിൽ മഴവില്ലും ഉണ്ടാകുമായിരുന്നില്ല. ജീവിതവും അങ്ങനെതന്നെ. നാം…

വിചിന്തനം 186: ദൈവത്താൽ തുളച്ചുകയറപ്പെടുക

നിങ്ങളുടെ ആത്മാവിനെ ദൈവം “തുളച്ചുകയറിയിട്ടുണ്ടോ”? അവിടുന്ന് നിങ്ങളിൽ “നിറഞ്ഞുനിൽക്കുന്നുണ്ടോ”? അവിടുത്തെ ദൈവികതയിൽ “അലിഞ്ഞുചേരാനും” അവിടുത്തെ കരുണയാൽ “പൊതിയപ്പെടാനും” നിങ്ങൾ സ്വയം അനുവദിക്കുന്നുണ്ടോ? ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ വിവരിക്കാൻ നമുക്ക് അനേകം വാക്കുകൾ ഉപയോഗിക്കാം. ദൈവം ആരാണെന്നും ഏതുവിധത്തിലുള്ള…

വിചിന്തനം 185: പരിധിയില്ലാത്ത വിഭവങ്ങളോടെയുള്ള ഔദാര്യം

ദൂരെയുള്ള ഒരു നാട്ടിൽ കൊടുംക്ഷാമം ഉണ്ടെന്ന് നിങ്ങൾ അറിയുകയും, ആ ക്ഷാമം പരിഹരിക്കാൻ പരിധിയില്ലാത്ത വിഭവങ്ങൾ നിങ്ങൾക്കു ലഭിക്കുകയും ചെയ്താൽ, ആവശ്യത്തിലായിരിക്കുന്നവർക്ക് ഈ ദാനം നൽകാതിരിക്കുന്നതെന്തിന്? നിങ്ങൾ അങ്ങനെ ചെയ്യില്ലെന്നു പ്രത്യാശിക്കുന്നു. നിങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് ആവശ്യമായതു ചെയ്യുമെന്നു പ്രത്യാശിക്കുന്നു…

വിചിന്തനം 184: വൈദികശുശ്രൂഷയിലെ കരുണ

അല്ല, വൈദികർ പൂർണ്ണരല്ല. അവർ അനുദിനം പാപം ചെയ്യുന്നു. മറ്റെല്ലാ മനുഷ്യരെയുംപോലെ അവർക്കും ദൈനംദിനജീവിതത്തിൽ നിരന്തരം പശ്ചാത്താപവും മാനസാന്തരവും ആവശ്യമാണ്. എന്നാൽ അവർ വൈദികരാണ്. അവരുടെ പവിത്രമായ തിരുപ്പട്ടത്തിന്റെ ഫലമായി കർത്താവ് അവരിലൂടെ വ്യക്തമായ രീതിയിൽ…

വിചിന്തനം 183: സഹനത്തിന്റെ മൂല്യത്തിലേക്കുള്ള ശ്രദ്ധ

സഹിക്കുമ്പോൾ നാം അതിൽനിന്ന് പുറത്തുകടക്കാനുള്ള വഴി അന്വേഷിക്കുന്നു. നാം ആശ്വാസം തേടുന്നു. എന്നാൽ സ്വർഗത്തിൽനിന്ന് തിരിഞ്ഞുനോക്കുമ്പോൾ, സ്വമനസ്സാലെ തിരഞ്ഞെടുത്ത് ആശ്ലേഷിച്ച സഹനത്തിന്റെ അപാരമായ ശക്തി നമുക്ക് കാണാൻ കഴിയും. സഹനം അതിൽത്തന്നെ നല്ലതാണെന്നല്ല; മറിച്ച്, സഹനം വീണ്ടെടുക്കപ്പെടുകയും സമ്പന്നമാക്കപ്പെടുകയും ചെയ്തിരിക്കുന്നു…

ധ്യാനചിന്ത 182: അഹങ്കാരത്തിന്റെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള ജ്ഞാനം

അഹങ്കാരത്തിന് നമ്മെ പൂർണമായി കീഴടക്കാൻ കഴിയും. അങ്ങനെ സംഭവിക്കുമ്പോൾ, നമ്മെയും നമ്മുടെ സ്വന്തം വേദനയെയും കുറിച്ചു മാത്രമായിരിക്കും നമ്മുടെ ചിന്ത. ഒരുപക്ഷേ, ഈ അനുഭവം നിങ്ങൾക്കും പരിചിതമായിരിക്കാം. ഒരുപക്ഷേ, നിങ്ങളുടെ മനസ്സിന് മുറിവേറ്റിട്ടുണ്ടാകാം; ആ മുറിവിനെക്കുറിച്ചോർത്ത് നിങ്ങൾ വിഷമിച്ചിരിക്കുകയുമാകാം. അത് നിങ്ങളുടെ ഹൃദയത്തിൽ കയ്പ് നിറയ്ക്കുന്നു; ആ മുറിവ് സുഖപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നു. എന്നാൽ…