മലയാളം

ധ്യാനചിന്ത 71: നമ്മുടെ ചെറുമയും ഒന്നുമില്ലായ്മയും

നാം യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ നമ്മെത്തന്നെ കാണാൻ കഴിയുന്നത് ദൈവത്തിൽനിന്നുള്ള ഒരു കൃപയാണ്.  ഇങ്ങനെ നമ്മെത്തന്നെ നോക്കിയാൽ നാം എന്താണു കാണുക?  നമ്മുടെ ദുരവസ്ഥയും ഒന്നുമില്ലായ്മയും നാം കാണും.  ആദ്യമൊക്കെ ഇത് അത്ര അഭിലഷണീയമായി തോന്നണമെന്നില്ല.  ക്രിസ്തുവിൽ നമുക്കുള്ള മഹത്ത്വത്തിനു വിരുദ്ധമാണെന്നുപോലും തോന്നാം.  എന്നാൽ, അതുതന്നെയാണ് ഇതിന്റെ താക്കോൽ.  നമ്മുടെ…

വിചിന്തനം 70: സഹിക്കുന്ന ക്രിസ്തുവിനോട് താദാത്മ്യപ്പെടുക

ക്രിസ്തുവിന്റെ ഏതു രൂപമാണ് നിങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്നത്? ഏതു രൂപത്തോടാണ് നിങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ താദാത്മ്യപ്പെടാൻ കഴിയുന്നത്? എല്ലാവരുടെയും രാജാവായി മഹത്വപ്പെട്ട ക്രിസ്തുവിന്റെ രൂപമോ? അതോ അടിയേറ്റു സഹിക്കുന്ന ക്രിസ്തുവിന്റെ രൂപമോ? ഒടുവിൽ, മഹത്വത്തിലും പ്രതാപത്തിലും വിരാജിക്കുന്ന കർത്താവിൽ നാം ദൃഷ്ടിയുറപ്പിക്കും; അത്…

വിചിന്തനം 69: സംഘർഷങ്ങൾ നമ്മെ സംശയിക്കാൻ പ്രലോഭിപ്പിക്കുന്നു

നാമെല്ലാവരും ജീവിതത്തിൽ സംഘർഷങ്ങൾ നേരിടുന്നു.  ചോദ്യം ഇതാണ്: “അവയെ നിങ്ങൾ എങ്ങനെയാണ് നേരിടുന്നത്?”  സംഘർഷങ്ങൾ നമ്മുടെ വഴിയിൽ വരുമ്പോൾ, ദൈവത്തിന്റെ സാന്നിധ്യത്തെയും അവന്റെ കരുണാപൂർവമായ സഹായത്തെയും സംശയിക്കാൻ നാം പലപ്പോഴും പ്രലോഭിതരാകുന്നു.  വാസ്തവത്തിൽ, നേരെ മറിച്ചാണ് സത്യം.  എല്ലാ സംഘർഷങ്ങൾക്കുമുള്ള ഉത്തരം ദൈവമാണ്.  അവൻ…

വിചിന്തനം 68: മറ്റുള്ളവരുടെ നന്മയിൽ ആനന്ദിക്കുക

മറ്റുള്ളവർ നന്നായി പ്രവർത്തിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?  ഒരു കുട്ടി നന്നായി പ്രവർത്തിക്കുമ്പോൾ അത് മിക്കവാറും നിങ്ങളുടെ ആത്മാവിന് ആനന്ദം പകരും.  എന്നാൽ മറ്റുള്ളവരുടെ കാര്യത്തിലോ?  മറ്റുള്ളവർ ചെയ്യുന്ന നന്മയിൽ ആത്മാർഥമായി സന്തോഷിക്കാൻ കഴിയുന്നത് കരുണയുള്ള ഹൃദയത്തിന്റെ ഉറപ്പായ അടയാളമാണ്.  പലപ്പോഴും അസൂയയും ഈർഷ്യയും ഇത്തരത്തിലുള്ള…

വിചിന്തനം 67: സ്നേഹത്തിന്റെ മറഞ്ഞിരിക്കുന്ന പനിനീർപ്പൂക്കൾ

ചില സ്നേഹപ്രവൃത്തികൾ പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ മാത്രം പങ്കുവയ്ക്കാനുള്ളവയാണ്. അത്യഗാധമായ അടുപ്പവും ആത്മദാനവും പ്രകടമാക്കുന്ന പ്രവൃത്തികൾ, ഒരു സ്നേഹബന്ധത്തിന്റെ രഹസ്യത്തിൽ പങ്കുവയ്ക്കപ്പെടുന്ന അമൂല്യമായ സ്നേഹസമ്മാനങ്ങളാണ്. ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. നമ്മുടെ ഏറ്റവും ആഴമായ സ്നേഹം പ്രകടിപ്പിക്കാനുള്ള വഴികൾ നാം പതിവായി അന്വേഷിക്കണം…

ധ്യാനചിന്ത 66: കരുണയിലൂടെ നീതി

ചിലർ അനുദിനം മറ്റൊരാളുടെ പരുഷതയും ക്രൂരതയും അനുഭവിക്കുന്നു. ഇത് ഏറെ വേദനാജനകമാണ്. അതിന്റെ ഫലമായി, വേദനിപ്പിക്കുന്ന വ്യക്തിയെ ഉത്തരവാദിത്വമുള്ളവനായി നിർത്താൻ നീതി നടപ്പാകണമെന്ന ശക്തമായ ആഗ്രഹം ഉണ്ടാകാം. എന്നാൽ യഥാർഥ ചോദ്യം ഇതാണ്: എന്തു ചെയ്യാനാണ് കർത്താവ് എന്നെ വിളിക്കുന്നത്? എങ്ങനെ…

വിചിന്തനം 65: ഈശോ എന്റെ യജമാനൻ

ഈശോയെ നിങ്ങളുടെ യജമാനൻ എന്നു വിളിക്കാൻ നിങ്ങൾക്ക് മടിയില്ലേ? ചിലർ അവിടുത്തെ “സുഹൃത്ത്” എന്നോ “ഇടയൻ” എന്നോ വിളിക്കാൻ ഇഷ്ടപ്പെട്ടേക്കാം. ഈ വിശേഷണങ്ങൾ സത്യവുമാണ്. എന്നാൽ യജമാനൻ എന്ന വിശേഷണമോ? നമ്മുടെ ജീവിതത്തിന്റെ യജമാനനായി കർത്താവിനെ സ്വീകരിച്ച് നാമെല്ലാവരും അവിടുത്തേക്ക് നമ്മെത്തന്നെ സമർപ്പിക്കുന്ന അവസ്ഥയിലെത്തണം. നാം ദാസരായിത്തീർന്നാൽ മാത്രം പോരാ…

വിചിന്തനം 64: ദൈവത്തിന്റെ സ്വരം ശ്രവിക്കുക

ദേവാലയത്തിലായിരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കാറുണ്ടോ? പ്രത്യേകിച്ച്, ദൈവത്തിന്റെ സ്വരം നിങ്ങൾ ശ്രവിക്കാറുണ്ടോ? പലപ്പോഴും നാം വചനപ്രഘോഷണം കേട്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ മനസ്സ് അലഞ്ഞുതിരിയുകയും പറഞ്ഞതെല്ലാമോ അതിൽ മിക്കതുമോ നമുക്കു നഷ്ടമാവുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സ് എവിടേക്കാണ് അലഞ്ഞുതിരിയുന്നത്? ചിലപ്പോഴൊക്കെ അലഞ്ഞുതിരിയുന്ന…

ധ്യാനം 63: നിങ്ങൾ മറ്റുള്ളവരോട് എങ്ങനെയാണ് സംസാരിക്കുന്നത്?

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ദൈവത്തിന്റെ സ്നേഹവും കരുണയും നമ്മുടെ അധരങ്ങളിൽനിന്ന് ഒഴുകണം. എന്നാൽ എങ്ങനെ? നമ്മുടെ സംസാരം എങ്ങനെയായിരിക്കണം? ദൈവത്തോട് നാം എങ്ങനെ സംസാരിക്കണം എന്നതിന്റെ വെളിച്ചത്തിൽ മറ്റുള്ളവരോടുള്ള നമ്മുടെ സംസാരത്തെ നോക്കിക്കാണുന്നത് അതിനെ പരിശോധിക്കാനുള്ള ഒരു മാർഗമാണ്. ദൈവത്തോട് സംസാരിക്കുമ്പോൾ നാം സത്യസന്ധതയോടെ സംസാരിക്കണം…

വിചിന്തനം 62: ജീവിതത്തിലെ ചെറിയ ത്യാഗങ്ങൾ

ചെറിയ ത്യാഗങ്ങൾക്ക് പ്രാധാന്യമുണ്ടോ?  വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണമെന്നു ചിലപ്പോൾ നമുക്കു തോന്നാം.  ചിലർ മഹത്തായ ലക്ഷ്യങ്ങൾ മനസ്സിൽ കൊണ്ടുനടക്കുകയും വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ചു സ്വപ്നം കാണുകയും ചെയ്തേക്കാം.  എന്നാൽ നാം ദിവസവും ചെയ്യുന്ന ചെറുതും ഒരേപോലെ ആവർത്തിക്കുന്നതുമായ ത്യാഗങ്ങളുടെ കാര്യമോ?  വൃത്തിയാക്കൽ പോലുള്ള ത്യാഗങ്ങൾ…