ധ്യാനം 180: യേശുവിന്റെ പീഡാനുഭവം
സുവിശേഷങ്ങൾ സുപരിചിതമായ നമുക്ക് ചിലപ്പോഴെങ്കിലും ക്രിസ്തുവിന്റെ സഹനങ്ങളോട് ഒരുതരം നിസ്സംഗത തോന്നിയേക്കാം. ഓരോ വർഷവും ആ വിവരണം വായിച്ചുകേൾക്കുന്ന നാം, പീഡാനുഭവത്തിന്റെ അനേകം ചിത്രങ്ങളും കണ്ടിട്ടുണ്ട്. ഈ പരിചയംമൂലം, അത് ഉളവാക്കേണ്ട ഫലം ഉളവാക്കാൻ നാം അനുവദിക്കാതെ പോയേക്കാം…