മലയാളം

വിചിന്തനം 269: കരുണയിലേക്കും ദൈന്യതയിലേക്കുമുള്ള ഇരട്ടനോട്ടം

ഉറ്റുനോക്കാൻ രണ്ടു കാര്യങ്ങൾ തിരഞ്ഞെടുക്കാമെങ്കിൽ, അവ ഏതായിരിക്കും? വാസ്തവത്തിൽ, ഉറ്റുനോക്കാൻ ഏറ്റവും ശ്രേഷ്ഠമായ രണ്ടു കാര്യങ്ങൾ ദൈവകരുണയും നിങ്ങളുടെ സ്വന്തം ദൈന്യതയുമാണ്. ഉറ്റുനോക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ദൈവകരുണയാണെന്ന് മിക്കവാറും ഉടൻതന്നെ മനസ്സിലാകും…

ധ്യാനം 268: മരണത്തെക്കുറിച്ചുള്ള വിചിന്തനം

നിങ്ങളുടെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒരുപക്ഷേ ഭയപ്പെടുത്തുന്നതായിരിക്കാം.  നിങ്ങൾ പതിവായി ചിന്തിക്കുന്ന ഒരു കാര്യമായിരിക്കില്ല അത്.  എന്നാൽ സ്വന്തം മരണത്തെ പൂർണ്ണമായ ആത്മവിശ്വാസത്തോടെ നേരിട്ടു നോക്കിക്കാണാൻ കഴിയുന്നത് ഒരു കൃപയാണ്.  നിങ്ങളുടെ ജീവിതം ക്രമത്തിലാണെങ്കിൽ മാത്രമേ പൂർണ്ണമായ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചെയ്യാൻ കഴിയൂ…

വിചിന്തനം 262: സ്നേഹത്തിന്റെ അഥവാ നീതിയുടെ ഭരണം

ദൈവത്തിന്റെ കരത്തിൽനിന്ന് നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. അവിടുന്നാണ് പ്രപഞ്ചത്തെ താങ്ങിനിർത്തുകയും സകലതിനെയും നിലനിറുത്തുകയും ചെയ്യുന്നത്. അവിടുത്തെ നിരന്തരമായ കരുതലില്ലെങ്കിൽ നമ്മുടെ അസ്തിത്വം തന്നെ ഇല്ലാതാകും. എന്നാൽ രണ്ടു വിധങ്ങളിൽ ഒന്നിലാണ് നാം അവിടുത്തെ പരിപാലനയുടെ കരത്തിൻകീഴിൽ കഴിയുന്നത്. ഒന്നുകിൽ “സ്നേഹത്തിന്റെ ഭരണം” നമ്മെ നയിക്കുന്നു; അല്ലെങ്കിൽ “നീതിയുടെ ഭരണം” നമ്മെ നയിക്കുന്നു. ആ…

വിചിന്തനം 261: മറ്റുള്ളവരിൽ മറഞ്ഞിരിക്കുന്ന ഈശോ

ദാരിദ്ര്യവും വിശപ്പും തണുപ്പും അനുഭവിച്ചുകൊണ്ട് ഈശോ നിങ്ങളുടെ അടുക്കൽ വന്ന് തന്നെ പരിചരിക്കണമെന്ന് ആവശ്യപ്പെട്ടാൽ എങ്ങനെയിരിക്കുമെന്ന് സങ്കൽപ്പിക്കുക.  ഈ അനുഭവം നിങ്ങളെ അമ്പരപ്പിക്കുകയും ഈ വ്യക്തി യഥാർഥത്തിൽ ഈശോ തന്നെയാണോ എന്ന് സംശയിക്കാൻ ഇടയാക്കുകയും ചെയ്തേക്കാം.  എന്നാൽ അത് ഈശോ തന്നെയാണ്.  സഹായം ആവശ്യമുള്ള വ്യക്തിയിലൂടെ ഈശോ ഓരോ ദിവസവും നമ്മുടെ അടുക്കലേക്കു വരുന്നു.  ഒരുപക്ഷേ…

വിചിന്തനം 259: വിനീതാത്മാവിന്റെ സൗന്ദര്യം

ഒരാളെ സുന്ദരനാക്കുന്നത് എന്താണ്? മറ്റെന്തിനെക്കാളും ഉപരിയായി അത് എളിമ എന്ന പുണ്യമാണ്. എളിമയ്ക്ക് അസാധാരണമായ ആകർഷണശക്തിയുണ്ട്. എളിമയുള്ള ഒരാൾ ചിലരിൽ ആദ്യമൊന്നും വലിയ മതിപ്പുളവാക്കിയില്ലെങ്കിലും, കാലക്രമത്തിൽ എളിമ ഏറ്റവും അഹങ്കാരിയും സ്വാർഥനുമായ വ്യക്തിയെപ്പോലും തന്നിലേക്ക് ആകർഷിക്കും. അത്…

വിചിന്തനം 258: ദൈവത്തിന്റെ സാമീപ്യം

ദൈവം എവിടെയാണ്?  സ്വർഗ്ഗത്തിലോ ഏതോ വിദൂരസ്ഥലത്തോ ആയിരുന്നുകൊണ്ട് നമ്മെ നോക്കുകയും തന്റെ വിശുദ്ധ തിരുഹിതത്തിനനുസരിച്ച് സൃഷ്ടിയെ മുഴുവൻ നയിക്കുകയും ചെയ്യുന്നവനായി ദൈവത്തെ സങ്കൽപ്പിക്കാൻ എളുപ്പമാണ്.  ഇതു സത്യമാണ്, എന്നാൽ ഇതു പൂർണ്ണമായ ചിത്രമല്ല.  ദൈവം പൂർണ്ണമായും “അതീതനാണ്”; അതായത്, അവിടുന്ന് നമ്മെയും സൃഷ്ടപ്രപഞ്ചത്തെയും അത്യന്തം അതിവർത്തിക്കുന്നു.  എന്നാൽ അവിടുന്ന്…

വിചിന്തനം 249: സഹനത്തിന്റെ ഫലം

ഒരാൾ ഏറെ സഹിച്ചതിനുശേഷം മാത്രമാണ് അത്തരം സഹനത്തിൽനിന്ന് ഉളവാകാവുന്ന നല്ല ഫലങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്നത്.  സഹനം സ്വതവേ നമ്മുടെ പതിതമായ മാനുഷികാവസ്ഥയുടെ ഫലമാണ്.  എന്നാൽ യേശു നമ്മുടെ മാനുഷികാവസ്ഥയിലേക്കു പ്രവേശിച്ച് സഹനത്തെ ഏറ്റെടുത്തതിനാൽ…

വിചിന്തനം 247: സഹായം ആവശ്യമുള്ളവർ നൽകുന്ന അനുഗ്രഹം

നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ഗുരുതരമായ രോഗം ബാധിച്ചവരോ ജയിലിലായിരിക്കുന്നവരോ ഏതെങ്കിലും വിധത്തിൽ വലിയ സഹായം ആവശ്യമുള്ളവരോ ആണെങ്കിൽ, അത് നിങ്ങൾക്ക് ഒരു ഭാരമായിരിക്കുമോ അതോ അനുഗ്രഹമായിരിക്കുമോ?  അതിനെക്കുറിച്ച് ചിന്തിക്കുക.  പ്രത്യേക പരിചരണം ആവശ്യമുള്ളവർ നിങ്ങളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നുണ്ടോ?  തികച്ചും പ്രായോഗികമായ തലത്തിൽ ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണെങ്കിൽ, ഉത്തരം…

വിചിന്തനം 246: ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ

ദിവ്യകാരുണ്യം സ്വീകരിച്ചതിനുശേഷം നിങ്ങൾ എന്താണ് ചെയ്യുന്നത്? ചിന്തകൾ അലഞ്ഞുതിരിയുകയും ചുറ്റുമുള്ളവരെ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട്, നമ്മുടെ കർത്താവിനെ യഥാർഥമായ ആത്മീയതലത്തിൽ കണ്ടുമുട്ടാതെ, അശ്രദ്ധയോടെയാണോ നിങ്ങൾ നിങ്ങളുടെ ഇരിപ്പിടത്തിലേക്കു മടങ്ങുന്നത്? അതോ ആ നിമിഷം യഥാർഥ പ്രാർഥനയുടെയും ദൈവവുമായുള്ള ഐക്യത്തിന്റെയും നിമിഷമാകാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ…

ധ്യാനം 243: താൻ സ്നേഹിക്കുന്നവർക്കുള്ള യേശുവിന്റെ പ്രത്യേക സമ്മാനം

നിങ്ങൾ സ്നേഹിക്കുന്ന ഒരാളോട് നിങ്ങൾ എങ്ങനെ പെരുമാറും?  സാധാരണയായി, കുടുംബാംഗങ്ങളുടെയോ വളരെ അടുത്ത സുഹൃത്തുക്കളുടെയോ കാര്യത്തിൽ, അവർക്ക് ഏറ്റവും നല്ലതും അവരെ സന്തോഷിപ്പിക്കുന്നതുമായ കാര്യങ്ങളാണ് നാം ആഗ്രഹിക്കുന്നത്.  നമ്മിൽ ഓരോരുത്തർക്കും ദൈവം ആഗ്രഹിക്കുന്നതും അതുതന്നെയാണ്; എന്നാൽ ദൈവം എന്താണ് കാണുന്നതെന്നറിയുമ്പോൾ നാം ആശ്ചര്യപ്പെട്ടേക്കാം…