മലയാളം

വിചിന്തനം 91: മറ്റൊരാൾക്കുവേണ്ടിയുള്ള പ്രാർഥന വാതിൽ തുറക്കുന്നു

മറ്റൊരാൾക്ക് യഥാർഥത്തിൽ എന്താണ് ആവശ്യമെന്ന് ദൈവത്തിനു മാത്രമേ അറിയൂ.  ദൈവം ഈ പ്രത്യേക കൃപ നമുക്കു നൽകിയാലല്ലാതെ മറ്റൊരാളുടെ ആത്മാവിനെ വായിച്ചറിയാൻ നമുക്കു കഴിയില്ല.  എന്നാൽ മറ്റുള്ളവർക്കുവേണ്ടി തീക്ഷ്ണമായി പ്രാർഥിക്കാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.  ചിലപ്പോൾ, നാം മനസ്സു തുറന്നിരിക്കുന്നുവെങ്കിൽ, തീക്ഷ്ണമായി പ്രാർഥിക്കേണ്ടതിന്റെ ആവശ്യം ദൈവം നമ്മുടെ ഹൃദയത്തിൽ ഉണർത്തും…

വിചിന്തനം 90: എല്ലാവരുമായുള്ള ഐക്യം

പരസ്പരം ഐക്യത്തിൽ ജീവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഐക്യം ഇല്ലാതാകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളിലും സമൂഹങ്ങളിലും രാജ്യങ്ങൾക്കിടയിലും അനുഭവപ്പെടുന്നു. മറ്റെന്തിനെക്കാളും നമ്മെ ഒന്നിപ്പിക്കുന്നത് എന്താണ്? സർവോപരി, മറ്റു ആത്മാക്കളുമായി നാം ഐക്യപ്പെട്ടിരിക്കുന്നത് നമ്മുടെ…

വിചിന്തനം 89: ഉദാരമായ സ്നേഹത്തിന്റെ ശക്തി

നമ്മുടെ പ്രാർഥനകളും ദൈവത്തിന്റെ കരുണയും ആവശ്യമുള്ള എത്രയോ ആത്മാക്കളുണ്ട്. സ്വന്തം പാപത്തിൽ ഉറച്ചുനിൽക്കുന്ന ആത്മാക്കളാണിവർ. നാം അവർക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടാകാം; എന്നാൽ അതിന് കാര്യമായ ഫലമൊന്നും കാണുന്നില്ലെന്നു തോന്നുന്നു. നമുക്ക് കൂടുതലായി എന്തു ചെയ്യാൻ കഴിയും? ചിലപ്പോൾ, ഏറ്റവും വലിയ മധ്യസ്ഥപ്രാർഥന…

ധ്യാനചിന്ത 88: രൂപാന്തരപ്പെട്ട ആന്തരിക സഹനം

പലരും തങ്ങളുടെ ആത്മാവിൽ വളരെ കനത്ത ഭാരങ്ങൾ വഹിക്കുന്നു.  പുറമേ അവർ സന്തോഷവും സമാധാനവും പ്രസരിപ്പിക്കുന്നുണ്ടാകാം.  എന്നാൽ അവരുടെ ആത്മാവിനുള്ളിൽ വലിയ വേദനയും ഉണ്ടാകാം.  നാം ക്രിസ്തുവിനെ അനുഗമിക്കുമ്പോൾ, നമ്മുടെ ആന്തരികവും ബാഹ്യവുമായ ഈ രണ്ട് അനുഭവങ്ങളും പരസ്പരവിരുദ്ധമല്ല.  പലപ്പോഴും…

വിചിന്തനം 87: എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ തിരുഹിതം

എപ്പോഴും ദൈവത്തിന്റെ തിരുഹിതം നിറവേറ്റാൻ നിങ്ങൾക്കു കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ!  എല്ലാ കാര്യങ്ങളിലും എല്ലാ സാഹചര്യങ്ങളിലും ദൈവത്തോട് പൂർണമായി “അതെ” എന്നു പറയാൻ നിങ്ങൾക്കു തീരുമാനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!  നിങ്ങൾക്ക് അതു സാധിക്കും എന്നതാണ് സത്യം.  ഇങ്ങനെയൊരു സമ്പൂർണമായ തീരുമാനത്തിൽനിന്ന് നിങ്ങളെ തടയുന്നത് നിങ്ങളുടെതന്നെ പിടിവാശി…

വിചിന്തനം 86: ഏറ്റവും കഠിനമായ ഹൃദയങ്ങളെ ഉരുക്കുക

വലിയൊരു മഞ്ഞുകട്ട സങ്കൽപ്പിക്കുക. ഇനി, ആ മഞ്ഞുകട്ടയുടെ നടുവിൽ വിലയേറിയ ഒരു നാണയമുണ്ടെന്ന് സങ്കൽപ്പിക്കുക. ആ നാണയം ലഭിക്കണമെങ്കിൽ മഞ്ഞുകട്ട ഉരുകണം. നമ്മുടെ ഹൃദയങ്ങളുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം. ചില ഹൃദയങ്ങൾ കാലക്രമേണ അത്രയേറെ കഠിനമായിത്തീർന്നിരിക്കുന്നു; സാധ്യത വളരെ കുറവാണെന്നു തോന്നും…

വിചിന്തനം 85: ആന്തരിക ആത്മനിഗ്രഹം

നമ്മുടെ ദിവ്യനാഥനു സമർപ്പിക്കാവുന്ന ഏറ്റവും വലിയ ദാനങ്ങളിൽ ഒന്നാണ് നമ്മുടെ സ്വേച്ഛാശാഠ്യം.  നമുക്കു വേണ്ടത്, നാം ആഗ്രഹിക്കുന്ന സമയത്തുതന്നെ ലഭിക്കണമെന്ന് നാം പലപ്പോഴും ആഗ്രഹിക്കുന്നു.  നമ്മുടെ ഇച്ഛ ദുശ്ശാഠ്യവും പിടിവാശിയും നിറഞ്ഞതാകാം; ഇത് നമ്മുടെ അസ്തിത്വത്തെ മുഴുവൻ എളുപ്പത്തിൽ കീഴടക്കാം.  സ്വേച്ഛാശാഠ്യത്തിലേക്കുള്ള പാപകരമായ ഈ പ്രവണതയുടെ ഫലമായി, ഒരു…

വിചിന്തനം 84: പരിശുദ്ധ തിരുവോസ്തി

പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെ നാം എത്ര ആഴത്തിൽ സ്നേഹിച്ചാരാധിച്ചാലും മതിയാവുകയില്ല.  പരിശുദ്ധ കുർബാനയിൽ സന്നിഹിതനായ അവിടുത്തെ മുമ്പിലായിരിക്കുമ്പോൾ, മറഞ്ഞ രൂപത്തിൽ സന്നിഹിതനായിരിക്കുന്ന സർവശക്തനായ ദൈവത്തെ നാം കാണണം.  അവിടുന്ന് കരുണയും നിത്യജീവനും നിത്യനായ…

വിചിന്തനം 83: എപ്പോഴും പ്രാർഥിക്കുക

“എപ്പോഴും” പ്രാർഥിക്കുക എന്നത് അസാധ്യമായ ഒരു കാര്യമായി തോന്നിയേക്കാം. അങ്ങനെ ചെയ്യാൻ ശരിക്കും സാധിക്കുമോ? ദൈവം നമ്മിൽനിന്ന് ഇത് പ്രതീക്ഷിക്കുന്നുണ്ടോ? തീർച്ചയായും അതു സാധ്യമാണ്; അവിടുന്ന് അതു തീർച്ചയായും പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാൽ, എല്ലാ ദിവസവും ദിവസം മുഴുവൻ ദൈവാലയത്തിൽ പ്രാർഥനയിൽ ചെലവഴിക്കാൻ നാം വിളിക്കപ്പെടുകയില്ല. വിളിക്കപ്പെട്ടവർപോലും…

വിചിന്തനം 82: ആസക്തികൾ

ജീവിതത്തിൽ നമുക്ക് ആസക്തി തോന്നാവുന്ന അനേകം കാര്യങ്ങളുണ്ട്. ചിലപ്പോൾ നല്ല കാര്യങ്ങളോടുപോലും നമുക്ക് ആസക്തി തോന്നാം. മിക്കപ്പോഴും നാം ആസക്തി പുലർത്തുന്നത് നമ്മുടെതന്നെ പിടിവാശി നിറഞ്ഞ ഇച്ഛയോടാണ്. നമുക്ക് വേണ്ടത് നാം ആഗ്രഹിക്കുന്ന സമയത്തുതന്നെ ലഭിക്കണമെന്ന് നാം ശഠിക്കുന്നു. യഥാർഥമായ…